ജറുസലേം: ഇസ്രയേലിന്റെ ആകാശത്ത് അയൺ ഡോം രക്ഷാകവചമാകുകയാണ്. പലസ്തീൻ ഭീകരവാദികൾ വിക്ഷേപിച്ച 97% റോക്കറ്റുകളും അയൺ ഡോം വെടിവെച്ചിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു. ഞായറാഴ്ച മാത്രം 580 റോക്കറ്റുകളാണ് പലസ്തീൻ ഭീകരർ ഇസ്രായേൽ് ലക്ഷ്യമാക്കി തൊടുത്തത്. ഇതിൽ ഇരുപത് ശതമാനത്തോളം ഗാസയിൽ തന്നെ പതിച്ചതായും ഇസ്രയേൽ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ടെൽ അവീവിന്റെയും ജെറുസലേമിന്റെയും പ്രാന്ത പ്രദേശങ്ങളിലേക്കാണ് ബാക്കി ബഹുഭൂരിപക്ഷം റോക്കറ്റുകളും എത്തിയത്. കഴിഞ്ഞ തവണ ഹമാസുമായി യുദ്ധം ഉണ്ടായപ്പോഴും അയൺ ഡോമുകളാണ് ഇസ്രയേലിനെ രക്ഷിച്ചു നിർത്തിയത്. ആകാശത്ത് കൂടി വരുന്ന റോക്കറ്റുകൾ അവിടെ വെച്ചു തന്നെ തകർക്കുന്ന പ്രതിരോധ സംവിധാനമാണിത്. ഇക്കുറി യുഎസ് സാങ്കേതിക സംവിധാനത്തിന്റെ പിന്തുണയോടെ മികച്ച പ്രകടനമാണ് അയൺ ഡോമുകൾ നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
2011ലാണ് ഇസ്രയേൽ രാജ്യ സുരക്ഷയെ മുൻനിർത്തി അയൺ ഡോം ആദ്യമായി സ്ഥാപിച്ചത്. അതിർത്തിയിലേക്ക് വരുന്ന റോക്കറ്റുകളെയും മിസ്സൈലുകളെയും തകർത്തു കളയുവാൻ കഴിയുന്ന ഈ സംവിധാനം ഇസ്രയേലിന്റെ സുരക്ഷാ കവചമെന്നാണ് പറയുന്നത്. 85 ശതമാനത്തോളം പ്രവർത്തനവിജയമാണ് ഈ സംവിധാനത്തിന് നൽകിയിരിക്കുന്നത്. 2012 ലെ ഗാസ യുദ്ധസമയത്ത് ഇവയുടെ പ്രവർത്തന വിജയം 90 ശതമാനം വരെയായിരുന്നതായും പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Enter
You are messaging from your person
Comments