കോഴിക്കോട്: കോമൺവെൽത്ത് ഗെയിംസിന്റെ പത്താംദിനമായ ഇന്ന് മെഡൽ വേട്ടയിൽ മലയാളികളും തിളങ്ങി. ട്രിപ്പിൾ ജമ്പിൽ എൽദോസ് പോൾ സ്വർണം നേടിയപ്പോൾ അബ്ദുള്ള അബൂബക്കർ വെള്ളിയും സ്വന്തമാക്കി.
രണ്ട് മെഡലുകൾ ഇന്ത്യക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അബ്ദുള്ള അബൂബക്കറിന്റെ കുടുംബം. സ്വർണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ, ഒപ്പം മത്സരിച്ച മലയാളി താരത്തിനുതന്നെ സ്വർണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അബ്ദുള്ളയുടെ പിതാവ് പറഞ്ഞു.
മകൻ ഒരുകാലത്ത് ഒളിമ്പിക്‌സ് മെഡൽ നേടുമെന്നാണ് പ്രതീക്ഷ. ഒളിംപിക്‌സിൽ മെഡൽകിട്ടാൻ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും കുടുംബം പ്രതികരിച്ചു. 17.02 മീറ്റർ ചാടിയാണ് അബ്ദുള്ള അബൂബക്കർ വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലാണ് മെഡൽ നേട്ടം.
Comments