ബർമിംഗ്ഹാം : കോമൺവെൽത്ത് ഗെയിംസിൽ വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി. 9 റൺസിനാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. 162 എന്ന വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഇന്ത്യയ്ക്ക് മൂന്ന് ബോൾ ശേഷിക്കെ പുറത്താകുകയായിരുന്നു.
ഓസ്ട്രേലിയ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. ഇന്ത്യ 19.3 ഓവറിൽ 152 റൺസ് എടുത്ത് ഇന്ത്യ മൂന്ന് ബോൾ ശേഷിക്കെ ഓൾ ഔട്ട് ആവുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ(43 ബോളിൽ 65 റൺസ്), ജെമിമ റോഡ്റിഗസ്( 33 ബോളിൽ 33 റൺസ്) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇതിന് പുറമേ ഷഫാലി വർമ്മയ്ക്കും ദീപ്തി ശർമ്മയ്ക്കും മാത്രമാണ് റൺസ് രണ്ടക്കം എത്തിക്കാൻ സാധിച്ചത്.
8 വിക്കറ്റ് ശേഷിക്കെ, ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ബേത് മൂണി 41 ബോളിൽ 61 റൺസ് എടുത്തു. മേഗ് ലാനിംഗ് 26 ബോളിൽ 36 റൺസും നേടി.
Comments