'റോയൽ രാജകുമാരൻ വേട്ട തുടങ്ങി..'; എതിരാളികളെ വിറപ്പിക്കുന്ന വീര്യവുമായി 'ഹണ്ടർ 350'- Hunter 350 Launch, Royal Enfield
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

‘റോയൽ രാജകുമാരൻ വേട്ട തുടങ്ങി..’; എതിരാളികളെ വിറപ്പിക്കുന്ന വീര്യവുമായി ‘ഹണ്ടർ 350’- Hunter 350 Launch, Royal Enfield

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 10:44 am IST
Facebook
Twitter
WhatsAppTelegram

റോയൽ എൻഫീൽഡ് ആരാധകർ ഏറെ കാത്തിരുന്ന വാഹനമാണ് ഹണ്ടർ 350. നാളുകളുടെ കാത്തിരിപ്പിനൊടുവിൽ ഐക്കണിക്ക് ഇരുചക്ര വാഹന നിർമ്മാതാക്കൾ അവരുടെ പുതിയ ബുള്ളറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. റോയൽ എൻഫീൽഡ് ഹണ്ടർ 350 യുടെഎക്സ്-ഷോറൂം വില 1.49 ലക്ഷം രൂപയിൽ ആരംഭിച്ച് 1.68 ലക്ഷം രൂപ വരെ ഉയരുന്നുണ്ട്. വാഹനത്തിന്റെ ടെസ്റ്റ് റൈഡുകളും ഡെലിവറികളും ഓഗസ്റ്റ് 10-ന് ആരംഭിക്കും. റെട്രോ, മെട്രോ എന്നിങ്ങനെ രണ്ട് വേരിയെന്റുകളിലാണ് ബുള്ളറ്റ് ലഭ്യമാകുന്നത്.

റെട്രോ ഹണ്ടർ ഫാക്ടറി സീരീസ്(1.49 ലക്ഷം രൂപ), മെട്രോ ഹണ്ടർ ഡാപ്പർ സീരീസ്(1.63 ലക്ഷം രൂപ), മെട്രോ ഹണ്ടർ റിബൽ സീരീസ്(1.68 ലക്ഷം രൂപ) എന്നിങ്ങനെയാണ് മൂന്ന് ട്രിം ലെവലുകളിലാണ് ഹണ്ടർ 350 പുറത്തിറങ്ങിയിരിക്കുന്നത്. എട്ട് കളർ സ്കീമുകളിലാണ് കമ്പനി ബുള്ളറ്റിനെ ആരാധകർക്കിടയിലേയ്‌ക്ക് അവതരിപ്പിക്കുന്നത്. ഹണ്ടർ മെട്രോയ്‌ക്കുള്ള റിബൽ ബ്ലാക്ക്, റെബൽ റെഡ്, റിബൽ ബ്ലൂ, ഡാപ്പർ ആഷ്, ഡാപ്പർ വൈറ്റ്, ഡാപ്പർ ഗ്രേ, ഹണ്ടർ 350-ന്റെ റെട്രോ വേരിയന്റ് ഫാക്ടറി സിൽവർ, ഫാക്ടറി ബ്ലാക്ക് എന്നീ നിറങ്ങളിൽ ബുള്ളറ്റ് ലഭ്യമാകും.

6,100 ആർപിഎമ്മിൽ 20.2 ബിഎച്ച്‌പിയും 4,000 ആർപിഎമ്മിൽ 27 എൻഎം പീക്ക് ടോർക്കും നൽകുന്ന 349 സിസി, സിംഗിൾ സിലിണ്ടർ, എയർ-ഓയിൽ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് മോട്ടോറാണ് പുതിയ 2022 റോയൽ എൻഫീൽഡ് ഹണ്ടർ 350-ന് കരുത്ത് പകരുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ ലിറ്ററിന് 36.2 കിലോമീറ്റർ മൈലേജ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു. മാത്രമല്ല, ഹണ്ടർ 350 ക്ക് മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 6-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്ക് അബ്‌സോർബറുകളും ലഭിക്കുന്നു.

17 ഇഞ്ച് ടയറുകളാണ് ഹണ്ടർ 350-യ്‌ക്ക് നൽകിയിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് സ്‌പോക്ക് വീലുകളും അലോയ്‌കളും തിരഞ്ഞെടുക്കാം. ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം ഡിസ്ക് ബ്രേക്കുകൾ രണ്ടറ്റത്തും ലഭിക്കുന്നു. ഫീച്ചറുകളുടെ കാര്യത്തിൽ, ഹണ്ടർ 350-ന് RE-യുടെ ട്രിപ്പർ നാവിഗേഷൻ പോഡ് ഒരു ഓപ്ഷണൽ ആക്സസറിയായി ലഭിക്കുന്നു. ട്യൂബ്-ടൈപ്പ് ടയറുകൾ, സിംഗിൾ-ചാനൽ എബിഎസ്, റിയർ ഡ്രം ബ്രേക്ക്, ഹാലൊജൻ ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ സ്‌പോക്ക് വീലുകൾ എന്നിവ അടിസ്ഥാന വേരിയന്റിൽ ലഭിക്കും. ഉയർന്ന വേരിയന്റുകൾക്ക് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, അലോയ് വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ ലഭിക്കും.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies