ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ താരങ്ങളെ അഭിനന്ദിച്ച് ക്രിക്കറ്റ് താരം വിരാട് കൊഹ്ലി. നിങ്ങൾ രാജ്യത്തിന് വലിയ പ്രശസ്തിയാണ് കൊണ്ടുവന്നത്; എല്ലാവരെയും ഓർത്ത് ഏറെ അഭിമാനിക്കുന്നു, ജയ് ഹിന്ദ് കൊഹ്ലി ട്വിറ്ററിൽ കുറിച്ചു. മെഡൽ നേടിയ ഇന്ത്യൻ താരങ്ങളുടെ ചിത്രങ്ങൾ സഹിതമുളള പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു കൊഹ് ലിയുടെ വാക്കുകൾ.
മെഡൽ നേടിയ താരങ്ങൾ മടങ്ങിയെത്തി തുടങ്ങിയതിന് പിന്നാലെയാണ് കൊഹ് ലിയുടെ അഭിനന്ദനം. 61 മെഡലുകളാണ് ഇക്കുറി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയത്. 22 സ്വർണവും 15 വെളളിയും 23 വെങ്കലവും ഇതിൽ ഉൾപ്പെടും. കോമൺവെൽത്ത് ഗെയിംസിലെ ചരിത്രത്തിൽ ഇ്ന്ത്യ നടത്തുന്ന അഞ്ചാമത്തെ മികച്ച പ്രകടനമാണ് ഇക്കുറി ബർമിംഗ്ഹാമിൽ നടന്നത്.
ഡൽഹിയിൽ തിരിച്ചെത്തിയ താരങ്ങൾക്ക് വലിയ വരവേൽപാണ് വിമാനത്താവളത്തിലും ജൻമനാട്ടിലും ലഭിക്കുന്നത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെയുളളവർ ഓരോ മത്സരത്തിന് ശേഷവും താരങ്ങളെ അഭിനന്ദിച്ചിരുന്നു.
Comments