ന്യൂഡൽഹി: ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയ്‌ക്ക് പരിക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം ‘ഇന്ത്യൻ പോലീസ് ഫോഴ്‌സിന്റെ’ ഷൂട്ടിംഗ് വേളയിലാണ് നടിയ്‌ക്ക് പരിക്കേറ്റത്.
ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്. റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ്പ ഷെട്ടി വ്യക്തമാക്കി.
കുറിപ്പിനൊപ്പം കാലിൽ ബാൻഡേജിട്ട ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നടക്കാൻ കഴിയാത്തതിനാൽ വീൽ ചെയറിലിരുന്നാണ് ചിത്രം എടുത്തിരിക്കുന്നത്. അതേസമയം ശിൽപ്പ ഷെട്ടി വേഗം സുഖം പ്രാപിക്കട്ടെയെന്ന് സിനിമാ താരങ്ങൾ ആശംസകൾ നേർന്നിട്ടുണ്ട്.
Comments