കോഴിക്കോട്: ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന തല്ലുമാലയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് നടത്താൻ തീരുമാനിച്ച പരിപാടി ഒഴിവാക്കി. ഹൈലൈറ്റ് മാളിലെ പരിപാടി ജനത്തിരക്ക് കാരണം ഒഴിവാക്കുകയായിരുന്നു.
മാളിനുള്ളിലും പുറത്തും വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.മാളിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും അണിയറ പ്രവർത്തകർക്ക് സാധിച്ചില്ല. ‘ജീവനോടെ തിരിച്ച് എത്തുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയെന്നും, കോഴിക്കോടിന്റെ സ്നേഹത്തിന് നന്ദിയെന്നും ടൊവിനോ തോമസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.ഇത്രയും ജനക്കൂട്ടത്തെ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ടോവിനോ പറഞ്ഞു.മാളിനുള്ളിലെ ജനക്കൂട്ടത്തിന്റെ ചിത്രങ്ങളിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
മണവാളൻ വസീമായി ടൊവിനോയും ബീപാത്തു എന്ന കഥാപാത്രമായി കല്യാണിയും എത്തുന്ന ചിത്രം മലബാർ പശ്ചാത്തലത്തിലാണ് അവതരിക്കപ്പെടുന്നത്.
ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ വൈറൽ താരങ്ങളും അറബ് അഭിനോതാക്കളും ചിത്രത്തിലെത്തുന്നുണ്ട്.
Comments