അഗസ്ത്യമലയെ ആന സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ആന സംരക്ഷത്തിന് കേരളത്തിന് പ്രത്യേക അഭിനന്ദനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗസ്ത്യമലയെ ആന സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ആന സംരക്ഷത്തിന് കേരളത്തിന് പ്രത്യേക അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2022, 02:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോള ആന ദിനത്തോടനുബന്ധിച്ച് വിവിധ മേഖലകളിലെ ആന സംരക്ഷത്തിൽ പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. തമിഴ്‌നാടിന്റെ ഭാഗമായ അഗസ്ത്യമല കാടുകളെ ആന സംരക്ഷണ മേഖലയായി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി ഭൂപേന്ദ്രയാദവാണ് പ്രഖ്യാപനം നടത്തിയത്. 1197 ചതുരശ്ര കിലോമീറ്റർ മേഖലയാണ് തമിഴ്‌നാട്ടിലെ അഗസ്ത്യമലയുടെ ഭാഗം വരുന്നത്. പെരിയാർ നാഷണൽ പാർക്കിലാണ് പരിപാടി നടന്നത്.

ആനയെ ഏറെ ദൈവീകമായി കാണുകയും ആരാധനാലയങ്ങളിൽ ഏറെ കരുതലോടെ ആനകളെ ആദരിക്കുന്നതും സംരക്ഷിക്കുന്നതും കേരളമാണ്. ആന സംരക്ഷണത്തിലെ ജാഗ്രതയിൽ കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രമന്ത്രി ആശംസകൾ നേർന്നു. ഗണേശ ഭഗവാനെ ഏറ്റവും അധികം ആരാധിക്കുന്ന ഭാരതീയരുടെ ആനയോടുള്ള സമീപനം എല്ലാ ജീവജാലങ്ങളുടെ സംരക്ഷണത്തിനും ഗുണകരമായെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

ഗോത്രമേഖയുടെ പ്രാധാന്യംകേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. ആനകളുടെ സംരക്ഷത്തിലും അവർക്കായി പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുന്നതിലും ഗോത്രമേഖലയാണ് മുന്നിലെന്നും അത്തരം മേഖലകളിൽ ആനകളുടെ പരിപാലനം സ്വഭാവികമായി നടക്കുന്നുവെന്നതാണ് യാഥാർത്ഥ്യമെന്നും കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.

നിലവിൽ ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിലായി 31 പ്രഖ്യാപിത ആന സംരക്ഷണ മേഖലകളാണുള്ളത്. കർണ്ണാടക, നാഗാലാന്റ്, ഛത്തീസ്ഗഡ് എന്നിവ കൂടി കഴിഞ്ഞ വർഷം ഉൾപ്പെടുത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു. ഇതിൽ തമിഴ്‌നാട്ടിലെ അഗസ്ത്യമലയാണ് പുതുതായി ഇത്തവണ ഉൾപ്പെടുത്തിയത്. ഒഡീഷയിലെ ബയ്താമിയും പട്ടികയിലുണ്ട്. അരുണാചൽ പ്രദേശിന്റെ ഭാഗമായ കെമാംഹ് ജില്ലയിലെ വനമേഖലയാണ് ഏറ്റവും വിസ്തീർണ്ണം കൂടിയത്.

ഇന്ത്യയിലെ ആനതാവളങ്ങളുടെ കാര്യത്തിൽ കേരളമാണ് മുന്നിൽ. ഗുരുവായൂരിലെ പുന്നത്തൂർ കോട്ടയാണ് ഏറ്റവും അധികം ആനകളെ പാർപ്പിച്ച് സംരക്ഷിക്കുന്ന കേന്ദ്രം. ഇന്ത്യയിൽ വനമേഖലയിലും അല്ലാതേയും ആനകളും മനുഷ്യരുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്നത് തടയാൻ എല്ലാവരും ചേർന്ന് പരിശ്രമിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രാദേശിക ജനങ്ങളെ കൂട്ടിയിണക്കിയുള്ള ആന സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വന നിയമത്തിൽ സുപ്രീംകോടതിയുടെ തീരുമാനങ്ങളിൽ ചിലത് പുന:പ്പരിശോധിക്കാൻ വനംമന്ത്രാലയം തീരുമാനം എടുത്തതായും കേന്ദ്രമന്ത്രി പറഞ്ഞു.

Tags: World Elephant Day
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies