നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ചിത്രത്തിൽ നായകനായി എത്തിയിരിക്കുന്നതും ഉണ്ണി തന്നെയാണ്.
പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഷെഫീഖ് എന്ന ചെറിപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം . മനു മഞ്ജിത്ത് എഴുതി ഷാൻ റഫ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണിതന്നെയാണ്. മികച്ച പ്രതികരണമാണ് പാട്ടിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സദ്ദീഖ് , മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് എൽദോ ഐസക്കാണ്. നൗഫൽ അബ്ദുള്ള എഡിറ്റിങ്, വിനോദ് മംഗലത്ത് പ്രൊഡക്ഷൻ കൺട്രോളർ, രാജേഷ് കെ രാജൻ അസോസിയേറ്റ് ഡയറക്ടർ. മോഹൻലാൽ ഉൾപ്പെടെ ഗാനം ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
Comments