സമൂഹമാദ്ധ്യമങ്ങളിൽ ഇന്ന് ഏറെ ജനപ്രിയമായ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. വ്യക്തിത്വത്തിന്റെയും ബുദ്ധിയുടെയും അടയാളപ്പെടുത്തലുകളുമായി പല ഒപ്റ്റിക്കൽ ഇല്യൂഷ്യൻ ചിത്രങ്ങളെയും ആളുകൾ കണക്കാക്കുന്നു.
20 സെക്കൻഡിനുള്ളിൽ തടി കൂമ്പാരങ്ങൾക്കിടയിൽ നിന്നുമൊരു പൂച്ചയെ കണ്ടെത്താൻ ആളുകളെ വെല്ലുവിളിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ചിത്രത്തിൽ നിന്ന് പൂച്ചയെ കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് പലരും പറയുന്നത്
ഒരു വലിയ ട്രക്ക്, ശൂന്യമായ റോഡുകൾ, തടി കൂമ്പാരങ്ങൾ എന്നിവയല്ലാതെ മറ്റൊന്നും കണ്ടെത്താൻ ഭൂരിഭാഗം ആളുകൾക്കും കഴിയുന്നില്ല.ഏറെ പരിശ്രമിച്ചിട്ടും ഉത്തരം കണ്ടെത്താനാവാതെ നിരാശയായവർക്ക് അതിന്റെ ഉത്തരമിതാ
ചിത്രത്തിൽ സൂക്ഷ്മമായി നോക്കിയാൽ, പൂച്ച ചിത്രത്തിന്റെ മധ്യഭാഗത്ത്, വലത് കോണിൽ, കട്ടിയുള്ള ഒരു തടിക്ക് ചുറ്റും പതിയിരിക്കുന്നതായി കാണാം
Comments