കായികതാരങ്ങളുടെ പോരാട്ടം സ്വാതന്ത്ര്യസമര സേനാനികളുടേയും വീരബലിദാനികളുടേയും കരുത്തിന് തുല്യം: നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കായികതാരങ്ങളുടെ പോരാട്ടം സ്വാതന്ത്ര്യസമര സേനാനികളുടേയും വീരബലിദാനികളുടേയും കരുത്തിന് തുല്യം: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 12:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ന് ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരിക്കുന്ന എല്ലാ കായികതാരങ്ങളും ജനങ്ങളുടെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോമൺവെൽത്ത് ഗെയിംസിലും ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും പങ്കെടുത്ത കായികതാരങ്ങൾ പുതുചരിത്രം കുറിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യ എന്നും വെല്ലുവിളികളെ നേരിട്ട് ഉയർന്നുവന്ന രാജ്യമാണ്. അധിനിവേശ ശക്തികളെ നേരിട്ടാണ് ഒരു കാലത്ത് നമ്മുടെ നാട് കരുത്തോടെ വളർന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ എല്ലാ കായിക താരങ്ങളുടേയും ശക്തമായ വിജയങ്ങൾ ജനതയ്‌ക്ക് വലിയ ആത്മവിശ്വാസം നൽകിയിരിക്കുന്നു.

ഗോത്രനേതാക്കൾ മുതൽ സിഖ് ഗുരുക്കന്മാരും രാജാക്കന്മാരും സന്യാസിമാരും സാമൂഹ്യ പരിഷ്‌ക്കർത്താക്കളും പോരാടിവീണത് രാജ്യത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനായിരുന്നു. ഉത്തരഭാരതം മുതൽ ദക്ഷിണ ഭാരതം വരെ എല്ലായിടത്തുനിന്നും പോരാട്ടത്തിന്റെ വീരഗാഥ കേൾക്കാത്ത ഒരു പ്രദേശം പോലുമില്ല. അതിനൊപ്പമാണ് സ്വാതന്ത്ര്യസമരസേനാനികളുടെ വീരബലിദാനങ്ങളും. ഡോ. രാജേന്ദ്രപ്രസാദ് മുതലുള്ള എല്ലാ ഭരണാധികാരികളും ഇന്ത്യയുടെ സ്വാതന്ത്ര്യാന്തര വളർച്ചയ്‌ക്ക് കരുത്തുപകർന്നവാരണെന്നതും ഈ സ്വാതന്ത്ര്യദിനാഘോഷ അവസരത്തിൽ നാം മറക്കരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ചെസ്സ് ഒളിമ്പ്യാഡിലും നമ്മുടെ പാരമ്പര്യത്തെ മുറുക്കെപിടിച്ച് നാം നേട്ടം കൊയ്തിരിക്കുന്നു. ലോകോത്തര നിലവാരത്തിൽ നാം ചെസ്സ് കായികമേള നടത്തി വിജയിച്ചിരിക്കുന്നു എന്നതും അഭിമാനമാണ്. കോമൺവെൽത്ത് ഗെയിംസിലും നിങ്ങളെല്ലാം വിജയിച്ച് തിരികെ വരുമെന്ന് ഉറപ്പായിരുന്നു. രാജ്യം ഓരോ മെഡൽനേട്ടത്തേയും അത്രയേറെ ആവേശത്തോടെയാണ് കണ്ടത്. ഇന്നേവരെ കാണാത്ത തരത്തിൽ റെക്കോഡ് നേട്ടം നാം കൈവരിച്ചിരിക്കു ന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഹോക്കിയിലും ക്രിക്കറ്റിലും നാം നടത്തിയ പരിശ്രമം അവേശം നൽകുന്നു. മറ്റെല്ലാ കായിക രംഗത്തും നാം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായിരിക്കുന്നു. എല്ലാ സീനിയർ താരങ്ങളും മുന്നിൽ നിന്ന് നയിച്ചതോടെ യുവതാരങ്ങളും റെക്കോഡ് പ്രകടനം നടത്തിയിരിക്കുന്നു. ആദ്യമായി പോരാടാനിറങ്ങിയ 31 പേർ മെഡൽ കൊയ്തത് വലിയ നേട്ടമാണെന്നതും ഇന്ത്യ തിരിച്ചറിയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ രാജ്യത്തെ എല്ലാ വിദ്യാർത്ഥികളും ഇന്ന് കായികതാരങ്ങളെ വീരനായകരായി കാണുന്നു. അതിനാൽ എല്ലാ കായിക താരങ്ങളും തങ്ങളുടെ പ്രദേശത്തെ എല്ലാ സ്‌കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും പോവുകയും അവർക്ക് പ്രേരണ നൽകണമെന്നും  പ്രധാനമന്ത്രി പറഞ്ഞു.

Tags: commonwealth games
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies