കോമൺവെൽത്ത് ഗെയിംസ്; ബോക്‌സിംഗിലും ഗുസ്തിയിലും കണ്ടത് ഇന്ത്യയുടെ പെൺമക്കളുടെ നേട്ടമെന്ന് പ്രധാനമന്ത്രി; അഭിമാനതാരങ്ങളെയും പരിശീലകരെയും ആദരിച്ചു; ഏഷ്യൻ ഗെയിംസിനും ഒളിമ്പിക്‌സിനും തയ്യാറെടുക്കാനും ആഹ്വാനം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോമൺവെൽത്ത് ഗെയിംസ്; ബോക്‌സിംഗിലും ഗുസ്തിയിലും കണ്ടത് ഇന്ത്യയുടെ പെൺമക്കളുടെ നേട്ടമെന്ന് പ്രധാനമന്ത്രി; അഭിമാനതാരങ്ങളെയും പരിശീലകരെയും ആദരിച്ചു; ഏഷ്യൻ ഗെയിംസിനും ഒളിമ്പിക്‌സിനും തയ്യാറെടുക്കാനും ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 04:54 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ബർമിംഗ്ഹാമിൽ അവസാനിച്ച കോമൺവെൽത്ത് ഗെയിംസിലെ വനിതാ താരങ്ങളുടെ പ്രകടനത്തെ പ്രത്യേകം അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പെൺമക്കൾ എന്നായിരുന്നു അദ്ദേഹം അവരെ വിശേഷിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായ പ്രകടനം കാഴ്ചവെച്ച് മടങ്ങിയെത്തിയ താരങ്ങളെയും പരിശീലകരെയും അഭിനന്ദിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

ബോക്സിംഗ്, ജൂഡോ, ഗുസ്തി എന്നിവയിൽ ഇന്ത്യയുടെ പെൺമക്കളുടെ നേട്ടമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിലെ വനിതാ താരങ്ങളുടെ ആധിപത്യവും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ‘നിങ്ങളെല്ലാം ബർമിംഗ്ഹാമിൽ മത്സരിക്കുമ്പോൾ, കോടിക്കണക്കിന് ഇന്ത്യക്കാർ ഇവിടെ രാത്രി വൈകുവോളം ഉണർന്നിരുന്ന് നിങ്ങളുടെ ഓരോ പ്രടനവും വീക്ഷിക്കുകയായിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അറിയാനായി പലരും അലാറം വെച്ചാണ് ഉറങ്ങിയിരുന്നതും’. പ്രധാനമന്ത്രി പറഞ്ഞു.

ലോൺബോൾ മുതൽ അത്ലറ്റിക്സ് വരെ കായികതാരങ്ങൾ അസാധാരണമായ പ്രകടനമാണ് നടത്തിയത്. ചെറിയ മാർജിനിൽ നിരവധി മെഡലുകൾ നഷ്ടപ്പെട്ടു. പക്ഷെ നിശ്ചയദാർഢ്യമുള്ള താരങ്ങൾ ഉടൻ തന്നെ അത് പരിഹരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4 പുതിയ മത്സരങ്ങളിൽ വിജയിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

അരങ്ങേറ്റത്തിൽ ഇറങ്ങിയ കളിക്കാരാണ് 31 മെഡലുകൾ നേടിയത്. ഇത് യുവജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഖേലോ ഇന്ത്യ തട്ടകത്തിൽ നിന്ന് അന്താരാഷ്‌ട്ര വേദിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരോടുള്ള സന്തോഷവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം നല്ല ഫലം കണ്ടതും അദ്ദേഹം പരാമർശിച്ചു. പുതിയ പ്രതിഭകളെ കണ്ടെത്തി അവരെ വിജയവേദിയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

നിങ്ങളുടെ വർദ്ധിച്ചുവരുന്ന അംഗീകാരവും കഴിവും സ്വീകാര്യതയും രാജ്യത്തെ യുവതലമുറയ്‌ക്കായി പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനും ഒളിമ്പിക്സിനും നന്നായി തയ്യാറെടുക്കാൻ കായികതാരങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ, യുവജനകാര്യ, കായിക സഹമന്ത്രി നിസിത് പ്രമാണിക് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Tags: Narendra Modiപ്രധാനമന്ത്രി നരേന്ദ്രമോദി
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

Latest News

സുഗതൻ യോഗത്തിൽ പങ്കെടുക്കുന്നത് ഒഫീഷ്യൽ ഫോട്ടോഗ്രാഫിൽ വ്യക്തമാണ്; ഉന്നയിച്ച വാദം ദീപക് തെളിയിക്കണം; ഭരണം നഷ്ടപ്പെട്ടതിന്റെ പരിഭ്രാന്തിയാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ: മേയർ വി.വി. രാജേഷ്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പിണറായി കുറ്റക്കാരനാണെന്ന് കോടതിക്ക് പോലും ബോധ്യമായി; ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: അഡ്വ. ഷോൺ ജോർജ്

ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’; നവംബര്‍ ഒന്നുമുതല്‍ നടപ്പാക്കാന്‍ നീക്കം

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies