ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ഇദ്ഗാഹ് മേഖലയിൽ നടത്തിയ ആക്രമണത്തിൽ ഒരു സൈനികന് പരിക്കേറ്റു. പരിക്ക് ഗൗരവമുള്ള തല്ലെന്നും മേഖലയിൽ സിആർപിഎഫ് ശക്തമായ തിരച്ചിൽ തുടരുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
‘ഭീകരർ ഒരു ഗ്രനേഡാണ് പട്രോളിംഗ് സംഘത്തിന് നേരെ എറിഞ്ഞത്. ഇദ് ഗാഹ് മേഖലയിലെ അലി ജാൻ റോഡിലാണ് ആക്രമണം നടന്നത്. സംഭവത്തെ തുടർന്ന് മേഖലയിലൊട്ടാകെ സിആർപിഎഫും കശ്മീർ പോലീസും വ്യാപകമായ തിരച്ചിൽ തുടരുകയാണ് ‘ കശ്മീർ പോലീസ് അറിയിച്ചു.
രജൗറി മേഖലയിൽ സൈനിക ക്യാമ്പ് ആക്രമണത്തിന് പിന്നാലെ ശ്രീനഗറിൽ നടന്ന ആക്രമണം ഏറെ ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്. സ്വാതന്ത്ര്യദിനാഘോഷം നടക്കാനിരിക്കുന്ന ശ്രീനഗർ നഗരത്തിലെ ആക്രമണം വഴി ജനങ്ങളെ ഭീതിയിലാഴ്‌ത്തു കയാണ് ലക്ഷ്യമെന്നും കശ്മീർ പോലീസ് പറഞ്ഞു.
Comments