ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യന്‍ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ശ്രേയസ് അയ്യര്‍ ചുമതലയേല്‍ക്കാനൊരുങ്ങുന്നു. ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന നിലവിലെ നായകന്‍ സൂര്യകുമാര്‍ യാദവിനെ വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ശ്രേയസിന് നായകത്വത്തിലേക്ക് വഴിതെളിഞ്ഞത്. അടുത്തിടെ സമാപിച്ച ഐപിഎല്ലില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് അയ്യര്‍ക്ക് തുണയായത്.

വരുന്ന ശനിയാഴ്ച ചേരുന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ശ്രേയസ് അയ്യരും പങ്കാളിയാകും. ഈ യോഗത്തിന് ശേഷമായിരിക്കും വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. 2023 ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ശ്രേയസ് അവസാനമായി അന്താരാഷ്‌ട്ര ടി20യില്‍ പാഡ് കെട്ടിയത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ പ്ലേഓഫിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബാറ്റിങ്ങില്‍ താരം മികച്ചുനിന്നിരുന്നു. സീസണില്‍ 498 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്.

ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും പരിശീലകന്‍ ഗൗതം ഗംഭീറും തമ്മില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയര്‍ന്നതെന്നാണ് സൂചന. ശ്രേയസിനെ ക്യാപ്റ്റനാക്കണമെന്ന് അഗാര്‍ക്കര്‍ ശക്തമായി വാദിച്ചപ്പോള്‍, മലയാളി താരം സഞ്ജു സാംസണ്‍ ടീമിനെ നയിക്കണമെന്ന നിലപാടിലായിരുന്നു കോച്ച് ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളോടെ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തതെങ്കിലും, ശ്രേയസിന്റെ വ്യക്തിഗത പ്രകടനം മുന്‍നിര്‍ത്തി ഒടുവില്‍ സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുകയായിരുന്നു. യുവതാരം തിലക് വര്‍മ്മയെ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജൂണ്‍ 26-നാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം ആരംഭിക്കുന്നത്. അയര്‍ലന്‍ഡിനെതിരെ രണ്ട് മത്സരങ്ങളും, തുടര്‍ന്ന് ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ 2026-ലെ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതും കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം കുറിച്ചതും. ക്യാപ്റ്റന്‍ എന്ന നിലയില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും ബാറ്റിങ്ങിലെ മോശം ഫോമാണ് സൂര്യക്ക് തിരിച്ചടിയായത്. ടീമില്‍ നിന്ന് തന്നെ ഒഴുവാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കുന്നത്.

ലോകകപ്പിലെ 9 മത്സരങ്ങളില്‍ നിന്ന് 242 റണ്‍സ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. തുടര്‍ന്ന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും 270 റണ്‍സ് മാത്രമെടുത്ത് താരം നിരാശപ്പെടുത്തി. ഇതോടെയാണ് ക്യാപ്റ്റന്‍സിയും ഒപ്പം ടീമിലെ സ്ഥാനവും സൂര്യക്ക് നഷ്ടമാകുന്നത്. അതേസമയം, കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍, വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായി കളത്തിലിറങ്ങും.

Tags: sanju samsonShreyas Iyerindian t20 captainopener batting
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies