ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 02:26 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: കളിമണ്‍ കോര്‍ട്ടിലെ അദ്ഭുതക്കുതിപ്പ് തുടര്‍ന്ന് റഷ്യയുടെ പത്തൊന്‍പതുകാരി മിറ ആന്‍ഡ്രീവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. സെമി ഫൈനലില്‍ ഉക്രെയ്ന്‍ താരം മാര്‍ത്താ കോസ്റ്റിയൂക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മിറ കരിയറിലെ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ഉറപ്പിച്ചത്. സ്‌കോര്‍: 6-1, 6-3.

കഴിഞ്ഞ മാസം നടന്ന മാഡ്രിഡ് ഓപ്പണ്‍ ഫൈനലില്‍ തന്നെ പരാജയപ്പെടുത്തിയ കോസ്റ്റിയൂക്കിനോട് മധുരമായി പ്രതികാരം വീട്ടാന്‍ കൂടിയാണ് മിറയ്‌ക്ക് ഈ വിജയത്തോടെ സാധിച്ചത്. മാഡ്രിഡ് ഓപ്പണ്‍ കിരീടനേട്ടത്തോടെ തുടര്‍ച്ചയായി 17 മത്സരങ്ങള്‍ ജയിച്ചുകയറിയ കോസ്റ്റിയൂക്കിന്റെ അപരാജിത കുതിപ്പിനാണ് റഷ്യന്‍ യുവതാരം ഫ്രഞ്ച് ഓപ്പണില്‍ തടയിട്ടത്. ഇതോടെ ഈ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി മിറ നേടുന്ന വിജയങ്ങളുടെ എണ്ണം 35 ആയി ഉയര്‍ന്നു. കഴിഞ്ഞ മുന്ന് പതിറ്റാണ്ടിനിടെ ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ ഇടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരം എന്ന റെക്കോര്‍ഡും മിറ ആന്‍ഡ്രീവ സ്വന്തമാക്കി കഴിഞ്ഞു.

മുന്‍പ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടിയിട്ടുള്ള ആര്‍ക്കും തന്നെ ഇത്തവണ സെമി ഫൈനല്‍ വരെ പോലും എത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, പുരുഷ-വനിതാ സിംഗിള്‍സുകളില്‍ പുതിയ ജേതാക്കളായിരിക്കും ഇക്കുറി കിരീടം ചൂടുക. അതേസമയം, ടൂര്‍ണമെന്റിലെ ആവേശകരമായ പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. ഇന്ത്യന്‍ സമയം രാത്രി 7 മണിക്ക് ആരംഭിക്കുന്ന ആദ്യ സെമിയില്‍ രണ്ടാം സീഡായ അലക്‌സാണ്ടര്‍ സ്വരേവ് യുവതാരം യാക്കൂബ് മെന്‍സിക്കിനെ നേരിടും.

ലോക ടെന്നീസില്‍ ദീര്‍ഘകാലമായി മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും ഒരു പ്രധാന കിരീടം എന്ന വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പുതുതലമുറയിലെ ശ്രദ്ധേയനായ സ്വരേവിന് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. തുടര്‍ന്ന് രാത്രി 10:30-ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ മാറ്റിയോ അര്‍നാള്‍ഡിയും ഫ്‌ലാവിയോ കോബൊളിയും തമ്മില്‍ മാറ്റുരയ്‌ക്കും.

Tags: Mirra Andreevafrench openFINALS
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies