ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കാൻ ഇന്ത്യയ്ക്കൊപ്പം പങ്കുകൊണ്ട് ഇസ്രായേലും. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യയിലെ ഇസ്രായേൽ എംബസിയിൽ ദേശീയ പതാക ഉയർത്തി. ഇസ്ലാമിക തീവ്രവാദത്തിനും രാജ്യവിരുദ്ധ ശക്തികൾക്കുമെതിരായുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ എല്ലായ്പ്പോഴും ഒപ്പമുണ്ടാകുമെന്ന ഇസ്രായേലിന്റെ ആഹ്വാനം കൂടിയാണ് ഇത്.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഇസ്രായേൽ എംബസിയിൽ ത്രിവർണ പതാക ഉയർത്തിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഇസ്രായേൽ എംബസിയാണ് ദേശീയ പതാക ഉയർത്തിയ ചിത്രം പുറത്തുവിട്ടത്. ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ എംബസിയ്ക്ക് മുകളിൽ ഇസ്രായേലിന്റെ പതാകയ്ക്കൊപ്പം ഇന്ത്യൻ പതാകയും, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ദൃഢ ബന്ധമാണ് പ്രതിധ്വനിക്കുന്നത് എന്ന കുറിപ്പും എംബസി പങ്കുവെച്ചിട്ടുണ്ട്. ഹാഷ് ടാഗിൽ ഹർ ഘർ തിരംഗ ക്യാമ്പെയ്ൻ എന്നും എംബസി കുറിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ പങ്കുചേരുന്ന ഇസ്രായേലിനെ സ്വാഗതം ചെയ്ത് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ രംഗത്തുവന്നു. എല്ലാ ഇന്ത്യക്കാരും ഇസ്രായേലിനെയും സ്നേഹിക്കുന്നുവെന്നും ചിത്രത്തിന് താഴെ കമന്റുകൾ നിറഞ്ഞു.
Comments