പുജാരയ്ക്ക് ബൗളർമാരെ അടിച്ചൊതുക്കാനും അറിയാം; വാർവിക്‌ഷെയറിനെതിരെ ഒരോവറിൽ നേടിയത് 22 റൺസ്-pujara smashes 22 runs in a single over
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പുജാരയ്‌ക്ക് ബൗളർമാരെ അടിച്ചൊതുക്കാനും അറിയാം; വാർവിക്‌ഷെയറിനെതിരെ ഒരോവറിൽ നേടിയത് 22 റൺസ്-pujara smashes 22 runs in a single over

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 02:35 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ മുൻനിരയിലെ പ്രമുഖ ബാറ്റർ ചേതേശ്വർ പൂജാരയെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയാണ് ആദ്യം മനസ്സിൽ തെളിയുക. ടെസ്റ്റ് മത്സരങ്ങളിൽ ബൗളർമാരുടെ മാരകമായ പന്തുകളെ എത്ര നേരം വേണമെങ്കിലും പ്രതിരോധിച്ച് നിൽക്കും. രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ വൻമതിൽ എന്ന വിശേഷണവും പൂജാര നേടിയെടുത്തു. എന്നാൽ റോയൽ ലണ്ടൻ ഏകദിന കപ്പിൽ പൂജാരയുടെ മറ്റൊരു ഭാവമാണ് കണ്ടത്. അവിടെ അദ്ദേഹം എതിർ ബൗളർമാരെ അടിച്ചൊതുക്കി ആധിപത്യം പുലർത്തി. റോയൽ ഏകദിന കപ്പ് മത്സരത്തിൽ സസെക്സിന് വേണ്ടി വാർവിക്‌ഷെയറിനെതിരെ പൂജാര അതിവേഗ സെഞ്ച്വറി നേടി.

പുജാര ഒരോവറിൽ 22 റൺസ് അടിക്കുകയും ചെയ്തു. വെള്ളിയാഴ്ച ബർമിംഗ്ഹാമിൽ നടന്ന മത്സരത്തിൽ വാർവിക്ഷെയറിനെതിരെ സസെക്സിനു വേണ്ടി പുജാര 79 പന്തിൽ 107 റൺസ് നേടി. 47-ാം ഓവറിലാണ് പൂജാരയുടെ ഏറ്റവും ആക്രമണോത്സുകമായ ബാറ്റിങ് കണ്ടത്. വാർവിക്ഷയർ ബൗളർ ലിയാം നോർവെൽ എറിഞ്ഞ ഓവറിൽ മൂന്ന് ഫോറും ഒരു സിക്‌സും അടക്കം 22 റൺസാണ് പൂജാര നേടിയത്. അതുവരെ 59 പന്തിൽ നിന്ന് 66ആയിരുന്നു പുജാരയുടെ സമ്പാദ്യം. എന്നാൽ ആ ഓവർ കഴിഞ്ഞപ്പോൾ 65പന്തുകളിൽ നിന്ന്് 88ലേക്ക് കുതിച്ചു.

4 2 4 2 6 4

TWENTY-TWO off the 47th over from @cheteshwar1. 🔥 pic.twitter.com/jbBOKpgiTI

— Sussex Cricket (@SussexCCC) August 12, 2022

മത്സരത്തിന്റെ ആദ്യം ബാറ്റ് ചെയ്ത വാർവിക്ഷയർ ഓപ്പണർ റോബർട്ട് യേറ്റ്സിന്റെ മികച്ച സെഞ്ച്വറി (111 പന്തിൽ 114), ക്യാപ്റ്റൻ വിൽ റോഡ്സ് (76 റൺസ്), മൈക്കൽ ബർഗസ് (58 റൺസ്) എന്നിവരുടെ മികവിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടി. 311 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സസെക്സിനെ പൂജാരയെ മുന്നിൽ നിന്ന് നയിച്ചു. 102 പന്തിൽ 81 റൺസ് നേടിയ അലസ്റ്റർ ഓർ മികച്ച പിന്തുണ നൽകി. എന്നാൽ മത്സരാവസാനം വാർവിക്ഷെയർ നാല് റൺസിന്റെ വിജയം സ്വന്തമാക്കി.

ചേതേശ്വർ പുജാര സസെക്സിന് വേണ്ടി 13 ഇന്നിംഗ്സുകളിൽ നിന്ന് 109.4 എന്ന മികച്ച ശരാശരിയിൽ 1094 റൺസ് നേടിയിട്ടുണ്ട്. അതിൽ അഞ്ച് സെഞ്ചുറികളും ഉൾപ്പെടുന്നു. ഇതുവരെയുള്ള നാല് ഇന്നിംഗ്സുകളിൽ നിന്ന് പുറത്താകാതെ 63 റൺസും ഒരു സെഞ്ചുറിയും നേടിയ അദ്ദേഹം ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ ഫോം നിലനിർത്തി. പുജാര ഇതുവരെ അഞ്ച് ഏകദിനങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അവസാനമായി കളിച്ചത് 2014ലാണ്.

Tags: chetheswar pujara
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies