ഇന്ദിര ലുക്കിൽ മഞ്ജു, ചർക്കയുമായി സൗബിൻ; 'രാഷ്ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം'; ‘വെള്ളരി പട്ടണം’ പോസ്റ്റർ-Manju Warrier, Vellari Pattanam
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇന്ദിര ലുക്കിൽ മഞ്ജു, ചർക്കയുമായി സൗബിൻ; ‘രാഷ്‌ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം’; ‘വെള്ളരി പട്ടണം’ പോസ്റ്റർ-Manju Warrier, Vellari Pattanam

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2022, 07:58 pm IST
Facebook
Twitter
WhatsAppTelegram

മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ‘വെള്ളരി പട്ടണം’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. രാഷ്‌ട്രീയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്ററിൽ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നിരിക്കുന്നത്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അനുസ്മരിപ്പിക്കും വിധമുള്ള ലുക്കിലാണ് പോസ്റ്ററിൽ മഞ്ജുവാര്യർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചർക്കയിൽ നൂൽ നൂറ്റ് ഗാന്ധിയൻ ലുക്കിൽ സൗബിൻ ഷാഹിറിനെയും പോസ്റ്ററിൽ കാണാം. സെപ്റ്റംബറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആക്ഷേപ ഹാസ്യ സ്വഭാവമുള്ളതായിരിക്കും ‘വെള്ളരി പട്ടണം’ എന്ന ചിത്രം. മഹേഷ് വെട്ടിയാറും മാദ്ധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. അലക്സ് ജെ പുളിക്കലാണ് ഛായാഗ്രഹണം. ഫുൾ ഓഫ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ പേര് ആദ്യം പ്രഖ്യാപിച്ചത് വെള്ളരിക്ക പട്ടണം എന്നായിരുന്നു. എന്നാൽ വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിന്റെ സംവിധായകൻ മനീഷ് കുറുപ്പിന്റെ പരാതിയെ തുടർന്ന് സിനിമയുടെ പേര് വെള്ളരി പട്ടണം എന്ന് മാറ്റുകയായിരുന്നു.

ഇതിന് മുമ്പ് സിനിമയുടെ ടീസറുകൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മഞ്ജുവിനും സൗബിനും പുറമെ സലീം കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കർ, ഇടവേള ബാബു, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, വീണ നായർ എന്നിങ്ങനെ വലിയ ഒരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മധു വാസുദേവൻ വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് സച്ചിൻ ശങ്കർ മന്നത്താണ്.

 

Tags: manju warrier
Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണപ്പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; തിരുവോണ ദിവസം ഭക്തര്‍ക്ക് സദ്യ

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

83 മിനിറ്റ് പിന്നില്‍; ഒടുവില്‍ തിരിച്ചടി! ബോണ്‍മൗത്തിനെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗില്‍ വിജയത്തുടക്കം

‘പരസ്പര താല്‍പ്പര്യങ്ങള്‍ മാനിച്ചാല്‍ ബന്ധം ശക്തമാകും’; ബംഗ്ലാദേശിനെക്കുറിച്ച് എസ്. ജയശങ്കര്‍

ഇന്ത്യ-ചൈന അതിര്‍ത്തി ചര്‍ച്ച; അജിത് ഡോവല്‍ തിങ്കളാഴ്ച ബീജിങ്ങിലേക്ക്

കൗമാരക്കരുത്തില്‍ കൊച്ചിക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തൃശൂര്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

പടിക്കലിന് തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ 300/5

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies