കുതിരവട്ടത്ത് അന്തേവാസിയായിരുന്ന തടവുപുള്ളി ചാടിപോയി; രക്ഷപ്പെട്ടത് വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കിടപ്പുമുറിയിലെത്തി കുത്തിക്കൊന്ന പ്രതി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുതിരവട്ടത്ത് അന്തേവാസിയായിരുന്ന തടവുപുള്ളി ചാടിപോയി; രക്ഷപ്പെട്ടത് വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ കിടപ്പുമുറിയിലെത്തി കുത്തിക്കൊന്ന പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 02:22 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ട സംഭവം പ്രത്യേക പോലീസ് സംഘം അന്വേഷിക്കും. മെഡിക്കൽ കോളേജ് എ.സി.പി കെ സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിശോധന വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി 9.45 ഓടെയാണ് തടവുപുള്ളി വിനീഷ് രക്ഷപ്പെട്ടത്. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു രക്ഷപ്പെട്ട വിനീഷ്. വിവാഹ അഭ്യർത്ഥന നിരസിച്ചതിനായിരുന്നു ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. രാവിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ കിടപ്പുമുറിയിലെത്തി വിനീഷ് കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് ജയിലിൽ കഴിയവെ വിനീഷ് ആത്മഹത്യാശ്രമം നടത്തുകയും മാനസികവിഭ്രാന്ത്രി കാണിക്കുകയും ചെയ്തു. ഇതോടെയാണ് കുതിരവട്ടത്ത് എത്തിച്ചത്.

ആശുപത്രിയിലെ ഫോറൻസിക് വാർഡിലെ അന്തേവാസിയുടെ കയ്യിൽ മോതിരം കുടുങ്ങുകയും ഇത് അറുത്തുമാറ്റാൻ ഫയർഫോഴ്‌സ് ജീവനക്കാർ എത്തുകയും ചെയ്തിരുന്നു. ഈ ബഹളത്തിനിടയിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന പോലീസുകാരന്റെ കണ്ണ് വെട്ടിച്ച് വിനീഷ് കടന്നുകളയുകയാണുണ്ടായത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഏഴാമത്തെ അന്തേവാസിയാണ് ഇത്തരത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്തു ചാടുന്നത്. മൂന്നുമാസം മുമ്പ് ഇത്തരത്തിൽ പുറത്തുകടന്ന അന്തേവാസി ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. 400-ലേറെ അന്തേവാസികളുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ മതിയായ സുരക്ഷാ ജീവനക്കാർ ഇല്ലെന്നാണ് ആരോപണം. എട്ട് സുരക്ഷാ ജീവനക്കാർ മാത്രമാണ് ഇത്രയധികം അന്തേവാസികളുടെ സുരക്ഷയ്‌ക്കായി ഉള്ളത്. സ്ത്രീകൾ ഉൾപ്പെടെയുള്ള അന്തേവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനം അടിയന്തിരമായി ഉണ്ടാകണമെന്നാണ് നിലവിൽ ഉയരുന്ന ആവശ്യം.

Tags: kuthiravattamDrisya murder
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies