തിരുവനന്തപുരം : കനത്ത മഴയിൽ കരകയറിയ നെയ്യാറിലെ വെളളം വരുത്തിവെച്ചത് വ്യാപക കൃഷിനാശം.ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷിയാണ് നശിച്ചത്. ചെങ്കൽ പഞ്ചായത്തിലെ നെയ്യാറിന് സമീപത്തുള്ള നെച്ചിയൂരിൽ കൃഷി ആവിശ്യത്തിനായി സ്ഥാപിച്ച ഷട്ടർ തകർന്നിരുന്നു. ഇതോടെയാണ് സമീപത്തെ കരിക്കക്കരി ഏലായിലുൾപ്പെടെ വെള്ളം കയറി കൃഷി നശിച്ചത്.
ഷട്ടറിന്റെ കോൺക്രീറ്റ് തകർന്നത് കഴിഞ്ഞ വർഷം പെയ്ത മഴയിലാണ്. ഇതിന്റെ കേടുപാടുകൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കർഷകർ ചെങ്കൽ പഞ്ചായത്തിലും കൃഷി ഓഫീസിലും പരാതി നൽകിയിരുന്നു.പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്.
ഷട്ടർ തകർന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എങ്കിലും പഞ്ചായത്ത് അംഗങ്ങളോ ഭരണ സമിതിയോ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.വിളവെടുക്കാൻ നാളുകൾ മാത്രം ശേഷിക്കെയാണ് വെള്ളപ്പൊക്കം കൃഷിയിടത്തെ ബാധിച്ചത്.
ഏക്കർക്കണക്കിന് പ്രദേശത്തെ നെല്ല്, വാഴ, മരച്ചീനി, എന്നിവ നശിച്ചവയിൽ ഉൾപ്പെടുന്നു. ഭൂരിഭാഗം കർഷകരും വായ്പ എടുത്താണ് കൃഷി ഇറക്കിയിരുന്നത്. നിലവിൽ ഉണ്ടായ കൃഷിനാശം കർഷകർക്ക് ഇരുട്ടടി ആയിരിക്കുകയാണ്.
Comments