ശ്രീനഗർ: ജമ്മുകശ്മീരിലെ സിന്ധ്ര മേഖലയിൽ ഒരു വീട്ടിലെ ആറ് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ് ആറ് പേരെയും വീടിനുള്ളിൽ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. അമ്മയും പെൺമക്കളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്.
വിവരമറിഞ്ഞ് ഉടൻ തന്നെ ജമ്മുകശ്മീർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സക്കീന ബീഗം, അവരുടെ മക്കളായ നസീമ അക്തർ, റുബീന ബാനോ, മകൻ സഫർ സലിം, ബന്ധുക്കളായ നൂർ-ഉൽ-ഹബീബ്, സജാദ് അഹമ്മദ് എന്നിവരാണ് മരിച്ചത്.
മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാനാകൂവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Comments