ന്യൂഡൽഹി : കാറിന് മുകളിലേക്ക് അമിതഭാരം കയറ്റിയ ട്രക്ക് മറിഞ്ഞ് നാല് പേർ മരിച്ചു . രണ്ട് പേർക്ക് പരിക്ക്. ഡൽഹി-ജയ്പൂർ ഹൈവേയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്.
അമിതവേഗതയിൽ വന്ന ട്രക്ക് ഡിവൈഡറിന് മുകളിലൂടെ കയറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ഉദയ്പൂരിൽ നിന്ന് നോയിഡയിലേക്ക് പോകുകയായിരുന്ന വാഹനത്തിന് മുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്.
മരിച്ചവരിൽ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും ഡ്രൈവറും ഉണ്ടെന്ന് പോലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാറിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും നോയിഡയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നവരാണെന്നും പോലീസ് പറഞ്ഞു.
Comments