അജിത് ഡോവൽ റഷ്യയിൽ; യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നീക്കം നിർണ്ണായകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അജിത് ഡോവൽ റഷ്യയിൽ; യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നീക്കം നിർണ്ണായകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 10:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ റഷ്യാ സന്ദർശനം തുടരുന്നു. ഇന്നലെ മോസ്‌കോവിലെത്തിയ ഡോവലിന്റെ സന്ദർശനം യുക്രെയ്ൻ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഏറെ നിർണ്ണായകമാണ്. റഷ്യയുടെ ദേശീയ ഉപദേഷ്ടാവ് നിക്കോളായ് പാത്രൂഷേവുമായും ഉപ പ്രധാനമന്ത്രി ഡെനീസ് മാണ്ടൂറോവുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടേയും സുരക്ഷാ കൗൺസിൽ യോഗങ്ങളുടെ ഇടവേളകൾ കുറയ്‌ക്കാനും പരസ്പരം പങ്കാളിത്തം വർദ്ധിപ്പിക്കാനുമാണ് നീക്കം നടക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു

ഇന്ത്യയ്‌ക്ക് എസ്-400 അടക്കമുള്ള പ്രതിരോധ ഉപകരണം നൽകിയും എണ്ണ ഇറക്കുമതിയിൽ വിലയിൽ കുറവു വരുത്തിയും റഷ്യ സമീപകാലത്ത് നടത്തിയ നീക്കം ഏറെ ചർച്ചയാ യതാണ്. പുടിൻ-നരേന്ദ്രമോദി ബന്ധമാണ് മറ്റെല്ലാ രാജ്യങ്ങളുടെ എതിർപ്പ് അവഗണിച്ച് ഇന്ത്യയ്‌ക്ക് എണ്ണ ലഭിക്കാൻ കാരണമായത്. ഇന്ത്യയുമായുള്ള പ്രതിരോധ-വാണിജ്യ ബന്ധം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ മേഖലയിലെ ചൈനയുടെ പ്രകോപനങ്ങളും ചർച്ചയായെന്നാണ് സൂചന.

ഇന്ത്യ-റഷ്യ സുരക്ഷാവിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ഒപ്പം ക്വാഡ് സഖ്യത്തിന്റെ ഭാഗമായ ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറുകളിൽ റഷ്യയ്‌ക്കുള്ള ആശങ്കകൾ പരിഹരിക്കാനുള്ള ശ്രമവും ഫലപ്രദമായി അവതരിപ്പിക്കാൻ ഇന്ത്യയ്‌ക്കായെന്നാണ് നിഗമനം. യൂറോപ്പിൽ നിന്നുള്ള ഉപരോധം ശക്തമായിരിക്കേ ഏഷ്യൻ മേഖലയിലെ ഇന്ത്യയുടെ പങ്കാളിത്തം മറ്റ് ചെറുരാജ്യങ്ങളിലേയ്‌ക്കുള്ള റഷ്യയുടെ വാണിജ്യ ബന്ധത്തിനും ഒരു പാലമായി പ്രവർത്തിക്കുകയാണ്.

ബഹിരാകാശ നയത്തിൽ ചാന്ദ്രയാന്റെ ദൗത്യവുമായി മുന്നേറുന്ന കാലയളവിലും ഡോവലിന്റെ സന്ദർശനം നിർണ്ണായകമാണ്. ഇന്ത്യയ്‌ക്ക് എല്ലാ സാങ്കേതിക സഹായവും നൽകുന്നത് റഷ്യൻ ബഹിരാകാശ ഏജൻസിയാണ്. അഫ്ഗാനിലെ താലിബാൻ അധിനിവേശ സമയത്ത് ഒരേ ദിവസം അമേരിക്കയുടേയും റഷ്യയുടേയും സുരക്ഷാ ഉപദേഷ്ടാക്കൾ ഇന്ത്യയിലെത്തിയത് ഇസ്ലാമിക രാജ്യങ്ങളെ അമ്പരിപ്പിച്ചിരുന്നു. അജിത് ഡോവലുമായി മേഖലയിലെ ഭീകരതയെ തടയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ റഷ്യ സുപ്രധാന തീരുമാനങ്ങളെടുത്തിരിക്കുകയാണ്.

Tags: RUSSIA-INDIA
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies