കാളി പോസ്റ്റർ വിവാദം; ദേശ വിരുദ്ധ സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ കാനേഡിയൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് വിശ്വ ഹിന്ദു പരിഷത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാളി പോസ്റ്റർ വിവാദം; ദേശ വിരുദ്ധ സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ കാനേഡിയൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് വിശ്വ ഹിന്ദു പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മത വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ കാളി ദേവിയെ ചിത്രീകരിച്ച സംഭവത്തിൽ കനേഡിയൻ അധികാരികളോട് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്. രാജ്യത്ത് ഇന്ത്യൻ വിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കരുതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ അഭ്യർത്ഥിച്ചു. സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ പ്രകടനത്തിന്റെയും പേരിൽ ഹിന്ദു സമൂഹത്തെ നിസ്സാരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മത വികാരം വ്രണപ്പെടുത്തുന്ന തരത്തിൽ കാളി ദേവിയെ ചിത്രീകരിച്ച ലീന മണിമേഖലാ സംവിധാനം ചെയ്ത ‘കാളി’ എന്ന ഡോക്യുമെന്ററിയുടെ പോസ്റ്ററാണ് സമൂഹമാദ്ധ്യമങ്ങളിൽ വിവാദമായത്. ലോകം മുഴുവൻ ആരാധിക്കുന്ന ദൈവമാണ് കാളി ദേവി. ചിത്രത്തിന്റെ സംവിധായിക ദേവിയെ മോശമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും വിഎച്ച്പി വ്യക്തമാക്കി. പോസ്റ്റർ നിരോധിക്കുകയും സംവിധായികയ്‌ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ വിരുദ്ധ ശക്തികളെ കാനഡയിൽ വളരാൻ അനുവദിക്കരുത്. ഇരു രാജ്യങ്ങൾക്കും അത് ദോഷം ചെയ്യുമെന്നും ബൻസാൽ കൂട്ടിച്ചേർത്തു.

ഡോാക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്ററിനെതിരെ ഹിന്ദു മഹാസഭ രോഷം പ്രകടിപ്പിച്ചിരുന്നു.ലീന മണിമേഖലയുടെ ട്വിറ്റർ അക്കൗണ്ടിൽ നിരവധി ഹിന്ദു വിരുദ്ധ പോസ്റ്റുകളുണ്ട്. ട്വിറ്റർ അക്കൗണ്ട് മരവിപ്പിക്കണമെന്നും വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. സംഭവത്തിൽ സുപ്രീം കോടതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദു ദേവതയുടെ വളരെ മോശമായി ചിത്രീകരിച്ചതിനെതിരെ ശക്തമായ രീതിയിലാണ് സ്വാമി ചക്രപാണി പ്രതികരിച്ചത്. ചിത്രം ഉടൻ നിരോധിക്കണമെന്നും കാളിയെ മോശമായി ചിത്രീകരിച്ച സംവിധായികയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാളി ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീ പുകവലിക്കുന്നതായി കാണിക്കുന്ന ചിത്രത്തിന്റെ ഭാഗമാണ് ആക്ഷേപകരമായ രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഭിന്നലിംഗക്കാരുടെ അഭിമാന പതാകയും പശ്ചാത്തലത്തിൽ കാണാം.ടൊറന്റോയിലെ അഗാ ഖാൻ മ്യൂസിയത്തിലെ അണ്ടർ ദ ടെന്റ് പദ്ധതിയുടെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിച്ചത്. സംവിധായിക ഇതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.പോസ്റ്റർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ മ്യൂസിയം അധികൃതരുമായി ബന്ധപ്പെട്ടു. കാനഡയിലെ നിരവധി ഹിന്ദു സംഘടനകളും പ്രതിഷേധവുമായി എത്തി.തുടർന്ന് മത വികാരം വ്രണപ്പെടുത്തിയതിൽ അധികൃതർ ഖേദം അറിയിച്ചിരുന്നു. പിന്നീട് ട്വിറ്ററും പോസ്റ്റർ നീക്കം ചെയ്തിരുന്നു.

Tags: kaali poster
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies