കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിയ്ക്കിടയിലെ സംഘർഷം; 70 പേർക്ക് പരിക്ക്; ഗായകരെത്തിയപ്പോൾ കാണികൾ ആവേശത്തിലായത് പ്രശ്‌നത്തിന് കാരണമായെന്ന് സംഘാടകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് ബീച്ചിലെ സംഗീത പരിപാടിയ്‌ക്കിടയിലെ സംഘർഷം; 70 പേർക്ക് പരിക്ക്; ഗായകരെത്തിയപ്പോൾ കാണികൾ ആവേശത്തിലായത് പ്രശ്‌നത്തിന് കാരണമായെന്ന് സംഘാടകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 07:56 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ധനസമാഹാരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിയ്‌ക്കിടെയുണ്ടായ സംഘർഷത്തിൽ 70 പേർക്ക് പരിക്ക്. എട്ടു പോലീസുകാർ,വിദ്യാർത്ഥികൾ,നാട്ടുകാർ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഇന്നലെ വൈകീട്ട് ബീച്ചിൽ സംഗീതപരിപാടി സംഘടിപ്പിച്ചത്.

പാലിയേറ്റീവ് ധനസമാഹരണത്തിനായി മൂന്നുദിവസങ്ങളായി ‘555 ദി റെയിൻ ഫെസ്റ്റ്’ കടപ്പുറത്ത് നടക്കുന്നുണ്ട്. നാൽപ്പതോളം സ്റ്റാളുകളും സംഗീത-കലാപരിപാടികളും ഒരുക്കിയിരുന്നു. ഇന്നലെ വൈകീട്ട് നടക്കേണ്ടിയിരുന്ന പ്രശസ്ത ബാന്റിന്റെ സംഗീതപരിപാടിയ്‌ക്കായി നേരത്തെ തന്നെ ഓൺലൈൻ വഴി ടിക്കറ്റ് വിൽപ്പന നടത്തിയിരുന്നു. അവധി ദിവസമായതിനാൽ ബീച്ചിൽ കൂടുതൽ പേരെത്തിയതും അധിക ടിക്കറ്റുകൾ വിറ്റ് പോയതും തിരക്കിന് കാരണമായി.

എന്നാൽ ഗായകരെത്തിയപ്പോൾ കാണികൾ ആവേശം കാണിച്ചതാണ് കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ പ്രശ്‌നമുണ്ടായതിന് കാരണമെന്ന് സംഘാടകർ പറഞ്ഞു. കാണികളെ നിയന്ത്രിക്കാനായില്ല. യുവാക്കൾ പ്രകോപിതരായതാണ് പോലീസ് ലാത്തി വീശാൻ കാരണമായതെന്ന് സംഘാടകർ പറഞ്ഞു. മനപൂർവ്വമുണ്ടാക്കിയ പ്രശ്നമല്ല പരിപാടിക്കിടെയുണ്ടായതെന്നും സംഘാടകർ വ്യക്തമാക്കി.

ആളുകൾ വർദ്ധിച്ചതോടെ ടിക്കറ്റ് കൊടുക്കുന്നത് നിർത്തിവെച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് സംഘാടകർ പറയുന്നത്. പ്രകോപിതരായ ആളുകൾ സംഘാടകരുമായി തർക്കത്തിലായി. പിന്നീട് ഉന്തും തള്ളുമുണ്ടായതുമാണ് അപകടത്തിന് കാരണമായത്. തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു.

Tags: kozhikode beach
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies