ഓസ്‌ട്രേലിയ ഇന്നും ബ്രിട്ടീഷുകാരുടെ കീഴിൽ; കീഴടക്കിയത് കാട്ട് മുയലുകൾ; ഇത് രാജ്യത്തെ ഇല്ലാതാക്കുമെന്ന് പഠനം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓസ്‌ട്രേലിയ ഇന്നും ബ്രിട്ടീഷുകാരുടെ കീഴിൽ; കീഴടക്കിയത് കാട്ട് മുയലുകൾ; ഇത് രാജ്യത്തെ ഇല്ലാതാക്കുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2022, 08:20 pm IST
FacebookTwitterWhatsAppTelegram

വിവിധ രാജ്യങ്ങളെ കോളനികളാക്കുകയും ലോകമെമ്പാടും വർഷങ്ങളോളം അടക്കി ഭരിക്കുകയും ചെയ്ത ചരിത്രമാണ് ബ്രിട്ടീഷുകാർക്കുള്ളത്. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു. വർഷങ്ങൾ നീണ്ട സമരത്തിലൂടെ ഈ രാജ്യങ്ങൾ സാതന്ത്ര്യം നേടിയെടുത്തു. എന്നാൽ ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് ഓസ്‌ട്രേലിയയ്‌ക്ക് ഇന്നും മോചനം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ.

1859 കാലത്ത് ഓസ്‌ട്രേലിയയിലേക്ക് എത്തിയ ക്രിസ്തുമസ് സമ്മാനമാണ് ഇതിനെല്ലാം കാരണം. 24 മുയലുകളെയാണ് അന്ന് കപ്പൽ മാർഗം രാജ്യത്തെത്തിച്ചത്. എന്നാൽ ഇന്നവ ഓസ്‌ട്രേലിയയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വിനാശകരമായ അധിനിവേശമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് പ്രൊസീഡിംഗ്‌സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പുതിയ പഠനം പറയുന്നു.

1859ൽ തോമസ് ഓസ്റ്റിൻ എന്ന കുടിയേറ്റക്കാരനാണ് ഈ ഇംഗ്ലീഷ് മുയലുകളെ ഇറക്കുമതി ചെയ്തത്. ഇംഗ്ലണ്ട് സ്വദേശിയായിരുന്നു ഓസ്റ്റിൻ. മെൽബണിലെ തന്റെ എസ്‌റ്റേറ്റിലാണ് ഓസ്റ്റിൻ 24 കാട്ട് മുയലുകളെ വളർത്തിയത്. എന്നാൽ മൂന്ന് വർഷം കൊണ്ട് ഇവ പെറ്റുപെരുകി ആയിരക്കണക്കിന് മുയലുകളായി. മുയലുകളുടെ അധിനിവേശം തന്നെയാണ് അന്ന് നടന്നത്.

ആ ഒരൊറ്റ സംഭവം ഓസ്ട്രേലിയയുടെ വലിയ ദുരന്തത്തിന്  കാരണമായി. മുയലുകൾ പെട്ടെന്ന് പെരുകുകയും വിളകളും ഭൂമിയും നശിപ്പിക്കുകയും, ഇത് വൻതോതിലുള്ള മണ്ണൊലിപ്പിനും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുകയും ചെയ്തു. പാരിസ്ഥിതികവും സാമ്പത്തികവുമായ തകർച്ചയുടെ പ്രധാന കാരണം ജൈവ ആക്രമണങ്ങളാണെന്ന് ഗവേഷകർ പറയുന്നു. അത്തരമൊരു ജൈവ ആക്രമണമാണ് അന്ന് ഓസ്‌ട്രേലിയയിലും നടന്നത്. അതിന്റെ പ്രത്യാഘാതം ഇന്നും അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്നു. യൂറോപ്യൻ മുയലുകൾ ഓസ്‌ട്രേലിയയിൽ കോളനിവൽക്കരണം നടത്തിയ സംഭവമായും ഇത് മാറി.

എന്നാൽ ഓസ്ട്രേലിയയിൽ മുയലുകളെ ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ വ്യക്തി ഓസ്റ്റിൻ അല്ല. 1788-ൽ സിഡ്നിയിൽ എത്തിയ ബ്രിട്ടീഷ് കപ്പലുകളിൽ ഇത്തരത്തിൽ അഞ്ച് ഇനത്തിൽപെട്ട മൃഗങ്ങൾ ഉണ്ടായിരുന്നു. അടുത്ത 70 വർഷത്തിനുള്ളിൽ കുറഞ്ഞത് 90 ഇറക്കുമതികളെങ്കിലും നടത്തിയിട്ടുണ്ടെന്ന് ചരിത്രം പറയുന്നു. കാട്ട് മുയലുകളെ കൂടാതെ ഓസ്‌ട്രേലിയയുടെ പരിസ്ഥിതിക്ക് ഭീഷണിയായി ഇവയുമുണ്ടാകുമെന്നാണ് ഇന്ന് പഠനങ്ങൾ തെളിയിക്കുന്നത്.

ഇന്ന് ഓസ്‌ട്രേലിയയിൽ ഏകദേശം 200 ദശലക്ഷത്തോളം കാട്ടുമുയലുകളുണ്ട്. ഇവയുടെ പൂർവ്വീകരെ തേടിപ്പോയാൽ നാം 1859 ൽ എത്തിനിൽക്കുമെന്ന് ഗവേഷകർ പറയുന്നു. ഓസ്‌ട്രേലിയയിലെ പാരിസ്ഥിതിക മാറ്റങ്ങളുടെ പ്രധാന കാരണം ഈ മുയലുകളാണ്. ഇവയുടെ ജനിതക ഘടനയാണ് ഏറ്റവും വലിയ ജൈവ അധിനിവേശത്തിന് തിരികൊളുത്തിയത് എന്നാണ് കണ്ടെത്തൽ.

ഓസ്ട്രേലിയയിലെ കഠിനമായ മരുഭൂമിയിൽ പോലും ഇവയ്‌ക്ക് അതിജീവിക്കാനും പെറ്റുപെരുകാനും എങ്ങനെ സാധിച്ചുവെന്നും ഗവേഷകർ കണ്ടെത്തി. ഓസ്‌ട്രേലിയൻ മുയലുകളിൽ നിന്നും വ്യത്യസ്തമായ വന്യമായ വംശപാരമ്പര്യമാണ് ഇവയിൽ കണ്ടെത്താനായത്. ഇത് എല്ലാ കാലാവസ്ഥകളെയും തരണം ചെയ്യാൻ അവയെ സഹായിച്ചുവെന്നാണ് കണ്ടെത്തൽ.

ഈ അധിനിവേശം ആഗോള ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണെന്നും അവയെ മറികടക്കാൻ ഒന്നിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ പറയുന്നു.

Tags: rabbit
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies