തിരുവനന്തപുരം: മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നും രാജി വെച്ച വിഷയത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവസാനം ഗുലാം നബിയും ആസാദി നേടിക്കഴിഞ്ഞു. കോൺഗ്രസ് മുക്ത ഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം യാഥാർത്ഥ്യമാവുകയാണെന്ന് കെ സുരേന്ദ്രൻ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്പൂർണ്ണ വിനാശം ആസന്നമാണ്. അകാലചരമമല്ല സ്വാഭാവിക മരണമാണ് സംഭവിക്കുന്നത്. ബീജാവാപത്തിനും ഉദകക്രിയക്കും വിദേശികൾ നിമിത്തമായെന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി സമാധാനപ്പെടാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. ഗുലാം നബി ആസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കൂട്ടരാജി. തനിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജി വെച്ച മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് വിവരം.
At last, Ghulab Nabi has got 'Azadi'. Gandhiji's dream of a 'Congress-Mukt Bharat' is materialising. The ultimate destruction of @INCIndia will happen soon. It comes rarely in history when an organisation started by foreigners is also destroyed by the same set of people. pic.twitter.com/9PDONJdhah
— K Surendran (@surendranbjp) August 26, 2022
Comments