അന്ന് നീതിക്കൊപ്പം നിന്ന പിതാവ് ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരട്; ഒരു നൂറ്റാണ്ടായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിപാലിക്കുന്ന കുടുംബം; യുയു ലളിതിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മധുരപ്രതികാരമായി യുആർ ലളിതുമുണ്ടാകും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് നീതിക്കൊപ്പം നിന്ന പിതാവ് ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരട്; ഒരു നൂറ്റാണ്ടായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിപാലിക്കുന്ന കുടുംബം; യുയു ലളിതിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മധുരപ്രതികാരമായി യുആർ ലളിതുമുണ്ടാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 07:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായി യുയു ലളിത് ഇന്ന് ചുമതലയേൽക്കുകയാണ്. ഒരു നൂറ്റാണ്ടായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിപാലിക്കുന്ന ലളിത് കുടുംബത്തിന് ഇന്ന് അഭിമാന നിമിഷമാണ്.മൂന്ന് തലമുറകളുടെ സേവനപാരമ്പര്യവുമായാണ് ഉദയ് ഉമേഷ് ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് മഹാരാഷ്‌ട്രയിലെ ലളിത് കുടുംബം. സ്വാതന്ത്ര്യത്തിന് വളരെ മുൻപ് തന്നെ സോലാപൂരിൽ നിന്നുള്ള അഭിഭാഷകനായിരുന്നു യുയു ലളിതിന്റെ മുത്തച്ഛനായ രംഗനാഥ് ലളിത്. അച്ഛൻ ഉമേഷ് രംഗനാഥ് ലളിതാവട്ടെ ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സേവനമനുഷ്ടിച്ചയാളും.
ഒരിക്കൽ നീതിമാനായ തന്റെ പിതാവിന് അവസരങ്ങൾ നിഷേധിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കും പിൻഗാമികൾക്കുമുള്ള മറുപടി കൂടിയാകും യുയു ലളിതിന്റെ ചീഫ് ജസ്റ്റിസ് പദവി.

അടിയന്തരാവസ്ഥ കാലത്ത് ചില വിചാരണ തടവുകാർക്ക് ജാമ്യം നൽകിയത് ഇഷ്ടപ്പെടാതിരുന്ന അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി യുയു ലളിതിന്റെ പിതാവായിരുന്ന യുആർ ലളിതിന് സ്ഥിരം ജഡ്ജി സ്ഥാനം നിഷേധിച്ചിരുന്നു. നീതിപൂർവ്വമായിട്ടുള്ള സേവനം തുടർന്നതിന് ഇന്ദിരയുടെ കണ്ണിലെ കരടായി മാറിയ യുആർ ലളിതിന് പിന്നീടും ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു.

ബോംബെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജി ആയിരുന്ന ജസ്റ്റിസ് യുആർ ലളിത് ഇന്ദിരയുടെ നീതിയുക്തമല്ലാത്ത നിർദ്ദേശങ്ങൾക്ക് വഴങ്ങാതിരുന്ന അപൂർവ്വം ജഡ്ജിമാരിൽ ഒരാളായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കോടതികളിൽപ്പോലും ശക്തമായ സ്വാധീനം ചെലുത്തിയിരുന്ന ഇന്ദിരയുടെ സർക്കാരിന് പലപ്പോഴും യുആർ ലളിത് നീതിയുടെ നേരായ വഴി നിർദ്ദേശിച്ചിരുന്നു.ഇന്ന് യുയു ലളിത് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഇന്ദിരയ്‌ക്കും പിൻഗാമികൾക്കുമുള്ള മധുര പ്രതികാരമായി 92 കാരനായ യുആർ ലളിതും ചടങ്ങിൽ സന്നിഹിതനാകും. യുയു ലളിതിന്റെ ഭാര്യ അമിത ലളിതും മക്കളായ ഹർഷാദ് ലളിതും അഭിഭാഷകനായ ശ്രേയസ് ലളിതും ചടങ്ങിൽ പങ്കെടുക്കും.

അച്ഛൻ അഡീഷണൽ ജഡ്ജിയായിരുന്ന ബോംബെ ഹൈക്കോടതിയിലാണ് യുയു ലളിത് 1983 ൽ പ്രാക്ടീസ് ആരംഭിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി കേസുകളിൽ ഒന്നായ 2ജി കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹം. എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ നിലവിൽ പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ്.ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വിധി പുറപ്പടുവിച്ചതും അദ്ദേഹം അദ്ധ്യക്ഷനായ ബെഞ്ചാണ്.

ഇന്ന് യുയു ലളിത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റെടുക്കുമെങ്കിലും മൂന്ന് മാസത്തിൽ താഴെ മാത്രമേ അദ്ദേഹത്തിന് കാലാവധിയുള്ളൂ. 2022 നവംബർ എട്ടിന് ജസ്റ്റിസ് ലളിത് വിരമിക്കും. അഭിഭാഷകരിൽ നിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജി ആയ ആറാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ലളിത്.

Tags: CHIEF JUSTICEUU Lalit
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies