തിരുവനന്തപുരം: എബിവിപി സംസ്ഥാന ഓഫീസിന് നേരെ സിപിഎം ഗുണ്ടകൾ നടത്തിയ അക്രമത്തിനെ തുടർന്ന് സംസ്ഥാന വ്യാപകമായി വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. യാതൊരു പ്രകോപനവും കൂടാതെ സിപിഎം ഗുണ്ടാ സംഘം എബിവിപി ഓഫീസിലും , സംഘ പരിവാർ നേതാക്കൾക്ക് നേരെയും അക്രമം അഴിച്ചു വിട്ടതിൽ പ്രതിഷേധിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സിപിഎം അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ നൂറ് കണക്കിന് പ്രവർത്തകരാണ് വിവിധ ജില്ലകളിലായി പങ്കെടുക്കുന്നത്.
സംസ്ഥാന കാര്യാലയം സ്ഥിതിചെയ്യുന്ന വഞ്ചിയൂർ വാർഡിലെ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി വാർഡ് കൗൺസിലർ ഗായത്രി ബാബുവിന് പരാതി നൽകാൻ എത്തിയ എബിവിപി പ്രവർത്തകരോട് അപമര്യാദയായി പെരുമാറുകയും സിപിഎം കൗൺസിലറായ ബാബുവും സംഘവും ചേർന്ന് അക്രമം അഴിച്ചു വിടുകയുമായിരുന്നു എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി പറഞ്ഞു.
പ്രാണരക്ഷാർത്ഥം രക്ഷപ്പെട്ട വിദ്യാർത്ഥികൾ എബിവിപി ഓഫീസിൽ ഓടി കയറുകയും ,പിന്നാലെ എത്തിയ അക്രമി സംഘം എബിവിപി ഓഫീസിനു നേരെയും സംസ്ഥാന ഭാരവാഹികളെയും ആർ എസ് എസ് ജില്ലാ കാര്യവാഹിനെയും ക്രൂരമായി മർദിക്കുകയായിരുന്നു. സ്ഥലം എസ് ഐ ഉമേഷിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം സിപിഎം അക്രമികൾക്കൊപ്പം ചേർന്ന് എബിവിപി പ്രവർത്തകരെ മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരിക്കേറ്റ എബിവിപി പ്രവർത്തകരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments