ഒന്നു കെട്ടിപിടിക്കാമോ? രോഹിത് ശർമ്മയോട് പാക് ആരാധകരുടെ ആവശ്യം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒന്നു കെട്ടിപിടിക്കാമോ? രോഹിത് ശർമ്മയോട് പാക് ആരാധകരുടെ ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2022, 04:08 am IST
Facebook
Twitter
WhatsAppTelegram

ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ആരാധർ കാത്തിരിക്കുന്ന ഇന്ത്യാ പാക് മത്സരം  ഞായറാഴ്ചയാണ്. പാക്കിസ്താനെ  നേരിടാനുള്ള പരിശീലനത്തിലാണ് ഇന്ത്യൻ ടീം. ഇന്ത്യൻ ക്യാപ്റ്റൻ  രോഹിത് ശർമ്മയും കൂട്ടരും പരിശീലിക്കുന്ന വേദിയിലേക്ക്  ആരാധകർ ഒഴുകിയെത്തുകയാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ താരങ്ങളുടെ പരിശീലനം കാണാൻ പാകിസ്താനികളുൾപ്പെടെ നിരവധി ആരാധകരാണ് മൈതാനത്തിനു സമീപം തടിച്ചുകൂടിയത്.

ഇതിനിടെ ഒരു പാക് ആരാധകൻ രോഹിതിനോട് ആലിംഗനം ചെയ്യാൻ ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. പരിശീലന ഗ്രൗണ്ട് ഇരുമ്പുകൊണ്ട് വേലികെട്ടി തിരിച്ചിരിക്കുകയാണ്. ഇതിനരികിൽ നിന്നുകൊണ്ടാണ്  ആരാധകൻ രോഹിതിനോട് ആലിംഗനം ചെയ്യാൻ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഇരുമ്പു വേലിയിൽ ചാരി രോഹിത് ആരാധകനോട് ചേർന്നു നിൽക്കുന്നതും വീഡിയോയിൽ കാണാം. ഈ   വീഡിയോ ആണ്  സോഷ്യൽ മീഡിയയിൽ വൈറലായത്.രോഹിതിനെ അടുത്തു കാണുന്നതിനായി ഇരുമ്പു വേലിക്കു സമീപത്തേക്കു വരാൻ താരത്തോട് ആരാധകർ ആവശ്യപ്പെടുന്നുണ്ട്. തുടർന്നാണ് രോഹിത് ഗ്രൗണ്ടുവിട്ട് ആരാധകർക്കു സമീപത്തെത്തിയത്.

‘രോഹിത് ശർമ്മ എവിടെയാണെന്ന് ഇന്ത്യൻ ആരാധകർക്ക് അറിയില്ല, പക്ഷേ ഞങ്ങൾ പാകിസ്താനികൾക്കറിയാം’ എന്നാണ്  ആരാധകൻ ഉച്ചത്തിൽ വിളിച്ചു പറയുന്നത്. ഇതു കേട്ടതോടെ  രോഹിത് തിരിഞ്ഞു നോക്കുന്നതും വീഡിയോയിൽ കാണാം. പാകിസ്താൻ ആരാധകർ
രോഹിതിന്റെ പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ഞങ്ങൾ അദ്ദേഹത്തെ കാണാൻ വളരെ ദൂരെ നിന്ന് വന്നതാണെന്നും  അദ്ദേഹം ഞങ്ങളോട് സംസാരിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും  ഒരു ആരാധകൻ പറഞ്ഞു.

ഇന്ത്യൻ ടീം യുഎഇയിൽ എത്തിയതിന് ശേഷം ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെ കാണാനും അവരോടൊപ്പം സെൽഫിയെടുക്കാനും  അവസരങ്ങൾ ലഭിക്കുന്നുണ്ട്.  ഇന്ത്യൻ താരം വിരാട് കോലിയെ കാണാൻ മണിക്കൂറുകളോളം കാത്തുനിന്ന  പാകിസ്താൻ  ആരാധികയെ സംബന്ധിച്ചും രസകരമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിരാട് കോലിയോടൊപ്പം സെല്‍ഫിയെടുക്കുന്നതിന് പാക്കിസ്താനിൽനിന്നുള്ള ഒരു പെൺകുട്ടി മണിക്കൂറുകളോളമാണു കാത്തിരുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പാക്കിസ്താൻ ക്രിക്കറ്റ് ആരാധകർ‌ക്ക് പ്രിയപ്പെട്ട താരമാണ്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപി തരംഗം; നന്ദിഗ്രാമിൽ 78.33% വോട്ട്, റെജിനഗറിൽ 86.83%; ആദ്യ റൗണ്ടിൽ വൻ മുന്നേറ്റം

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies