തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ ഈ സീസണിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒക്ടോബര്‍ 11 മുതല്‍ 14 വരെ ജംഷേദ്പുരില്‍ ഝാര്‍ഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്. സച്ചിന്‍ ബേബി, രോഹന്‍ എസ്. കുന്നുമ്മല്‍, ക്യാപ്റ്റന്‍ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ തുടങ്ങിയ പരിചയസമ്പന്നര്‍ ബാറ്റിങ് നിരയിലുണ്ട്.
എം.ഡി. നിധീഷ്, ഈഡന്‍ ആപ്പിള്‍ ടോം, ബേസില്‍ എന്‍.പി. എന്നിവരാണ് ബൗളിങ് നിരയിലെ പ്രധാന താരങ്ങള്‍. പരിചയസമ്പന്നരായ ജലജ് സക്‌സേനയും ആദിത്യ ആനന്ദ് സര്‍വാതെയും ടീമിന്റെ അതിഥി താരങ്ങളാണ്. ഝാര്‍ഖണ്ഡിന് പുറമെ ഒഡിഷ, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഡല്‍ഹി, സര്‍വീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. സ്വപ്‌നില്‍ അസ്‌നോദ്കറാണ് കേരള ടീമിന്റെ പരിശീലകന്‍.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അഭിഷേക് ജെ. നായര്‍, അഭിഷേക് പി. നായര്‍, സച്ചിന്‍ ബേബി, അഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ ആനന്ദ് സര്‍വാതെ, അനുരാജ് ജെ.എസ്., അഭിജിത് പ്രവീണ്‍ വി., നിധീഷ് എം.ഡി., ഈഡന്‍ ആപ്പിള്‍ ടോം, പവന്‍ രാജ്, ബേസില്‍ എന്‍.പി.















