മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2026, 08:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച മുന്നേറ്റത്തിന് പിന്നിലെ സംഭാവനകള്‍ക്ക് മുന്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറിന് നന്ദിയറിയിച്ച് ബിസിസിഐ. പുരുഷ ടീമിന്റെ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന അഗാര്‍ക്കറുടെ മൂന്ന് വര്‍ഷത്തെ കാലാവധി ഒക്ടോബര്‍ നാലിന് അവസാനിച്ചിരുന്നു. കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും അഗാര്‍ക്കര്‍ അതിന് അപേക്ഷിച്ചില്ല. 2023 ജൂലൈയിലാണ് അഗാര്‍ക്കര്‍ ചീഫ് സെലക്ടറായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കാലയളവില്‍ ഇന്ത്യ മൂന്ന് ഐസിസി കിരീടങ്ങളാണ് സ്വന്തമാക്കിയത്. 2024ലും 2026ലും ടി20 ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഇന്ത്യ, 2025ല്‍ ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി.

ഏകദിന ലോകകപ്പിലും ഇന്ത്യ മികച്ച പ്രകടനം നടത്തി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനായില്ല. ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമുകള്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയതായി ബിസിസിഐ ചൂണ്ടിക്കാട്ടി. അഗാര്‍ക്കറുടെ കാലാവധിയെ പ്രശംസിച്ചുകൊണ്ട് ബിസിസിഐ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിലെ അവിസ്മരണീയ നിമിഷങ്ങള്‍ നിറഞ്ഞ കാലയളവായിരുന്നു എന്നാണ്. മൂന്ന് ഐസിസി കിരീടങ്ങള്‍, രണ്ട് ഏഷ്യാ കപ്പ് കിരീടങ്ങള്‍, തുടര്‍ച്ചയായ രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡലുകള്‍, 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്കുള്ള മുന്നേറ്റം എന്നിവയും ബിസിസിഐ എടുത്തുപറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെന്ന നിലയിലെ അഗാര്‍ക്കറുടെ പ്രതിബദ്ധതയ്‌ക്കും സംഭാവനകള്‍ക്കും നന്ദി അറിയിച്ച ബിസിസിഐ, ഭാവി യാത്രയ്‌ക്ക് ആശംസകളും നേര്‍ന്നു. അഗാര്‍ക്കറിന്റെ പ്രവര്‍ത്തനങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറും പ്രശംസിച്ചു. ടീമിനാണ് എല്ലായ്‌പ്പോഴും പ്രഥമ പരിഗണന നല്‍കിയതെന്നും ഉറച്ച നിലപാടോടെയും പ്രതിബദ്ധതയോടെയുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും ഗംഭീര്‍ പറഞ്ഞു. അഗാര്‍ക്കറുടെ കാലയളവില്‍ ഇന്ത്യ നേടിയ മൂന്ന് ഐസിസി കിരീടങ്ങള്‍ ചൂണ്ടിക്കാട്ടിയ ഗംഭീര്‍, ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് നന്ദി അറിയിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

അഗാര്‍ക്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രം മികച്ച രീതിയില്‍ ഓര്‍ക്കുമെന്നും ഭാവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയ്‌ക്ക് ആശംസകള്‍ നേരുന്നതായും ഗംഭീര്‍ പറഞ്ഞു. അഗാര്‍ക്കറുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുള്ള ഒരു സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Tags: bcciAjit Agarkarcheif selector rolecome to an end
Share
Tweet
SendShare

More News from this section

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

Latest News

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies