ന്യൂഡൽഹി:വന്ദേ ഭാരത് ട്രെയിന്റെ സ്പീഡ് ട്രയലിന് അഭിനന്ദനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കോട്ട-നഗ്ദ സെഗ് മെന്റിൽ നടന്ന സ്പീഡ് ട്രയലിനെയാണ് അദ്ദേഹം അഭിനന്ദിച്ചത്.
ആ ശബ്ദം ഞാൻ ഇഷ്ടപ്പെടുന്നു, ഇത് ഇന്ത്യയുടെ ശബ്ദമാണ്, മുന്നോട്ട് കുതിക്കട്ടെ എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിൽ എഴുതിയിരിക്കുന്നത്. ട്രെയിനിന്റെ സ്പീഡോമീറ്റർ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ എത്തുന്നത് വീഡിയോയിൽ കാണാം. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിനാണ് ഛണ്ഡീഗഡിൽ പരീക്ഷണയോട്ടം നടത്തിയത്.ചെന്നൈയിലെ ഇന്റ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിനുകൾ നിർമ്മിച്ചത്.
#VandeBharat-2 speed trial started between Kota-Nagda section at 120/130/150 & 180 Kmph. pic.twitter.com/sPXKJVu7SI
— Ashwini Vaishnaw (@AshwiniVaishnaw) August 26, 2022
സ്പീഡ് ട്രയലുകൾ ആരംഭിച്ചതോടെ രാജ്യത്തുടനീളം 75 വന്ദേ ഭാരത ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കുകയെന്ന ലക്ഷ്യത്തിലാണ് കേന്ദ്രം.
Comments