പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി തൃപ്പൂണിത്തുറ; അത്തച്ചമയം ഇന്ന്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി തൃപ്പൂണിത്തുറ; അത്തച്ചമയം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 07:04 am IST
FacebookTwitterWhatsAppTelegram

തിരുവോണത്തിന്റെ വരവറിയിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കാൻ ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം. അത്തം നഗറിൽ പതാക ഉയരുന്നതോടെ ഘോഷയാത്രയ്‌ക്ക് തുടക്കമാകും, ഓണാഘോഷങ്ങളും ആരംഭിക്കും. തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെയാണ് കേരളത്തിൽ ഔദ്യോഗികമായി ഓണാഘോഷങ്ങൾ ആരംഭിക്കുന്നത്.

അത്തത്തിന് തൃപ്പൂണിത്തുറയിൽ ഉത്സവപ്രതീതിയാണ്. വിവിധ ഇടങ്ങളിൽ നിന്ന് ആഘോഷപരിപാടികൾ കാണാൻ ആളുകൾ ഒഴുകിയെത്തും. പ്രളയവും കൊറോണയും കാരണം കഴിഞ്ഞ നാല് വർഷമായി അത്തം ഘോഷയാത്ര പേരിന് മാത്രമാണ് നടത്തുന്നത്. ഇത്തവണ പരിപാടികൾ ഗംഭീരമാക്കാനാണ് സംഘാടകരുടെ തീരുമാനം.

തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടക്കുക. മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവും പരിപാടിയിൽ പങ്കെടുക്കും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയിലുണ്ടാകും. തൃപ്പൂണിത്തുറ സ്‌കൂൾ മൈതാനത്താണ് പതാക ഉയർത്തുക. ഒൻപതാം നാൾ, അതായത് ഉത്രാട ദിനത്തിൽ തൃക്കാക്കര നഗരസഭയ്‌ക്ക് കൈമാറും.

കൊച്ചി രാജാവുമായി ബന്ധപ്പെട്ടുള്ളതാണ് അത്തച്ചമയ ആഘോഷങ്ങളുടെ ഐതിഹ്യം. അത്തം നാളിൽ കൊച്ചി രാജാവ് തന്റെ പ്രജകളെ കാണാൻ തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് നഗര പ്രദക്ഷിണം നടത്തിയിരുന്നു. വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര. ഇതോടെ ഓണാഘോഷങ്ങൾക്കും തുടക്കമാകും.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ചതാണ് ഈ പതിവ്. എന്നാൽ സ്വാതന്ത്ര്യത്തോടെ ഇത് നിലച്ചു. പിന്നീട് സർക്കാർ ഓണം കേരളത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതോടെ ഈ ആഘോഷങ്ങൾ വീണ്ടും പുനരാരംഭിച്ചു. 1985 മുതൽ ഇത് തൃപ്പൂണിത്തുറ നഗരസഭ ഏറ്റെടുത്തു.

തൃപ്പൂണിത്തുറ ഹിൽ പാലസിൽ നിന്ന് കൊണ്ടുവരുന്ന പതാക ഉയർത്തുന്നയോടെയാണ് അത്തച്ചമയത്തിന് തുടക്കം കുറിക്കുക. പതാക തൃക്കാക്കരയ്‌ക്ക് കൈമാറി എത്തുന്നതോടെ ഓണാഘോഷങ്ങൾ വിപുലമാകും. കൊറോണയ്‌ക്ക് ശേഷമുള്ള അത്തച്ചമയമായതിനാൽ ഇത്തവണ ജനസാഗരമായിരിക്കും എന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി തൃപ്പൂണിത്തുറയിൽ ഇന്ന് പ്രാദേശിക അവധിയാണ്.

Tags: atham
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies