ന്യൂഡൽഹി : സർക്കാർ സ്കൂളിൽ ക്ലാസ് മുറിയിലെ ഫാൻ തകർന്നു വീണു. വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി നൻഗ്ലോയിയിലാണ് സംഭവം.
ക്ലാസ് നടന്നു കൊണ്ടിരിക്കെയാണ് അപകടം നടന്നത്. മഴയിൽ ക്ലാസ് മുറിയിലെ സീലിംഗിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നത് പതിവാണ്. ഇതിനിടെയാണ് ഫാൻ പൊട്ടി വീണത്.സംഭവത്തിൽ സ്കൂൾ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്കൂളിന്റെ ശോചനീയാവസ്ഥയാണ് ഇത്തരത്തിലോരു അപകടത്തിന് കാരണം എന്ന ആരോപണവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
Comments