തിരുവനന്തപുരം: എബിവിപി സംസ്ഥാന ഓഫീസിലും നേതാക്കൾക്ക് നേരെയും അക്രമം നടത്തിയ ഗുണ്ടകൾക്ക് നേതൃത്വം നൽകിയ സിപിഎം കൗൺസിലർ വഞ്ചിയൂർ ബാബുവിനെതിരെ കേസടുക്കാതെ പോലിസ്. എബിവിപി സംസ്ഥാന ഓഫീസ് സ്ഥിതി ചെയ്യുന്ന വാഞ്ചിയുർ ഭാഗത്തെ റോഡിന്റെ ശോചനീയ അവസ്ഥ ചൂണ്ടിക്കാട്ടി സ്ഥലം കൗൺസിലറായ ഗായത്രി ബാബുവിന് പരാതി നൽകാൻ എത്തിയ എബിവിപി പ്രവർത്തകർക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ സിപിഎമ്മുകാർ അക്രമം അഴിച്ചു വിടുകയായിരുന്നു.
നിവേദനം നൽകാൻ എത്തിയ പ്രവർത്തകരോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടികളോട് വഞ്ചിയൂർ ബാബു പരാതി സ്വീകരിക്കില്ല എന്ന് പറഞ്ഞു അസഭ്യവർഷം നടത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. എബിവിപി പ്രവർത്തകർക്കെതിരെ പ്രകോപനം കൂടാതെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന വഞ്ചിയൂർ ബാബുവിന്റെ ദൃശ്യം പോലീസിൽ ഏൽപ്പിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മൗനം പാലിക്കുകയാണ് പോലീസ് ചെയ്തത്.
സിപിഎം ഗുണ്ടാ നേതാവ് വഞ്ചിയൂർ ബാബുവിന് പോലീസ് ഒത്താശയോടെ സംരക്ഷണം ഒരുക്കുകയാണെന്ന് എബിവിപി ജില്ലാ സെക്രട്ടറി സ്റ്റെഫിൻ സ്റ്റീഫൻ പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ബാബുവിനെതിരെ കേസെടുക്കാതെ മുഖം തിരിക്കുന്ന പോലീസ് നടപടിക്കെതിരെ എബിവിപി ശക്തമായ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.
എബിവിപി പ്രവർത്തകർക്കുനേരെ വ്യാജ വകുപ്പിട്ട് കേസെടുക്കാൻ ശുഷ്കാന്തി കാണിച്ച പോലീസ് എന്തുകൊണ്ടാണ് അക്രമത്തിന് നേതൃത്വം നൽികിയ വഞ്ചിയൂർ ബാബുവിനെതിരെ കേസെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. എബിവിപി പ്രവർത്തകരെ മർദിച്ചവശരാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും കലിയടങ്ങാതെ കള്ളക്കേസിൽ കുടുക്കാനാണ് പോലീസ് ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ എബിവിപി പ്രവർത്തകർ കുറ്റക്കാരല്ല എന്ന് പറഞ്ഞു ജാമ്യം അനുവദിക്കുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എബിവിപി ഓഫീസ് ആക്രമിച്ച വഞ്ചിയൂർ ബാബു ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തെളിവ് സഹിതം കൊടുത്തിട്ടും യാതൊരു നടപടിയും കൈകൊള്ളാതെ മൗനം പാലിക്കുന്ന പോലീസ് നടപടിക്കെതിരെ എബിവിപി ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പോലീസിന്റെ നേതൃത്വത്തിൽ ബാബു ഉൾപ്പെടുന്ന ഗുണ്ടകളെ സംരക്ഷിക്കാൻ കൂട്ട് നിൽക്കുന്ന സ്ഥലം എസ് ഐ ഉൾപ്പെടുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ എബിവിപി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
Comments