കൊച്ചി: എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയിരിക്കുമെന്ന് കളക്ടർ രേണു രാജ് അറിയിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കനത്ത മഴയിൽ കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം റോഡടക്കം പ്രധാന റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ടായി.എംജി റോഡിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ ആരംഭിച്ച കനത്ത മഴയിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് കൊച്ചി നഗരത്തിൽ മാത്രമുണ്ടായത്. പെട്ടിക്കട മുതൽ റെയിൽവേ ട്രാക്ക് വരെ വെള്ളത്തിനടിയിലായി. കെഎസ്ആർടിസി എറണാകുളം സൗത്ത് ഡിപ്പോ വെള്ളത്തിനടിയിലായതോടെ ജീവനക്കാരുടെ വക വഞ്ചിപ്പാട്ടും അരങ്ങേറി.
Comments