പഞ്ചാബിൽ ആം ആദ്മി പാർട്ടി 500 കോടി രൂപയുടെ അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്‌ബീർ സിംഗ് ബാദൽ ഉൾപ്പെടെയുള്ള സംഘം ഗവർണ്ണർ ബൻവാരിലാൽ പുരോഹിതിന് പരാതി നൽകി. എക്സൈസ് അഴിമതി പുറത്തു കൊണ്ടുവാരാൻ സി ബി ഐ അന്വേഷണം വേണമെന്ന് നിവേദനത്തിൽ പറയുന്നു.
ആം ആദ്മി പാർട്ടി സംസ്ഥാനത്ത് നടത്തിയ വൻ അഴിമതിയുടെ ചുരുൾ ഓരോന്നായി അഴിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സമാന രീതിയിലുള്ള അഴിമതി നടത്തിയ മനീഷ് സിസോദിയ ഉൾപ്പെടുന്ന നേതാക്കൾക്കെതിരെ കേസ് നിലനിൽക്കുമ്പോഴാണ് പഞ്ചാബിലും ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ കേസെടുത്തിരിക്കുന്നത്.
അഴിമതി വിരുദ്ധ പാർട്ടിയെന്ന് പറഞ്ഞു അധികാരത്തിലെത്തിയ എ എ പി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ബാദൽ പറഞ്ഞു. എക്സൈസ് നയത്തിൽ 500 കോടിയുടെ അഴിമതി നടന്നു എന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടിക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്
Comments