കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗർഭിണിയായ പശുവിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയയാൾ അറസ്റ്റിൽ. സൗത്ത് 24 പർഗനാസിലാണ് സംഭവം. വടക്കൻ ചന്ദൻപിചിടി സ്വദേശി പ്രധ്യുത് ഭുയ്യയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ദിവസങ്ങൾക്ക് മുൻപായിരുന്നു അയൽവാസിയായ അർതി ഭുയ്യയുടെ പൂർണ ഗർഭിണിയായ പശുവിനെ പ്രധ്യുത് പീഡിപ്പിച്ചത്. തൊഴുത്തിലേക്ക് അതിക്രമിച്ച് കടന്ന ഇയാൾ പശുവിനെ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ ശബ്ദംകേട്ട് ആർതി തൊഴുത്തിലേക്ക് പോയി. എന്നാൽ അപ്പോഴേക്കും പ്രധ്യുത് ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ പശുവിന് രക്തസ്രാവം ആരംഭിച്ചു. ഇതോടെയാണ് പശു പീഡിപ്പിക്കപ്പെട്ടതായി വീട്ടുകാർക്ക് മനസ്സിലായത്. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് പശുവിനെ മൃഗഡോക്ടറെ കാണിച്ചെങ്കിലും പശുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പ്രധ്യുത്.
Comments