'തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണം': വീണ്ടും വിഘടനവാദ പരാമർശവുമായി ഭരണകക്ഷി നേതാവ്; വിഘടനവാദികളെ താലോലിക്കുന്ന ഡി എം കെയ്ക്കെതിരെ രാജ്യം ഉണരണമെന്ന് അണ്ണാമലൈ- BJP against separatist speech of DMK ally leader
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

‘തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണം’: വീണ്ടും വിഘടനവാദ പരാമർശവുമായി ഭരണകക്ഷി നേതാവ്; വിഘടനവാദികളെ താലോലിക്കുന്ന ഡി എം കെയ്‌ക്കെതിരെ രാജ്യം ഉണരണമെന്ന് അണ്ണാമലൈ- BJP against separatist speech of DMK ally leader

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 04:52 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തമിഴ്‌നാടിനെ ഇന്ത്യൻ യൂണിയനിൽ നിന്നും വേർപെടുത്തണമെന്ന ആവശ്യവുമായി വിടുതലൈ ചിരുത്തൈഗൾ കച്ചി നേതാവ് വാണി അരശ്. വാണി അരശിന്റെ പ്രസ്താവനക്കെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. അരശിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി നേതാവ് അണ്ണാമലൈ രംഗത്ത് വന്നു. അരശിനെതിരെ പോലീസിൽ പരാതി നൽകിയതായും അണ്ണാമലൈ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി എം കെയുടെ സഖ്യകക്ഷിയാണ് വിസികെ.

വാണി അരശ് വിഘടനവാദ പ്രസ്താവന നടത്തുന്നതിന്റെ വീഡിയോയും അണ്ണാമലൈ പുറത്തു വിട്ടു. ഈ ഓഗസ്റ്റ് 17 മുതൽ അടുത്ത ഓഗസ്റ്റ് 17 വരെ ഒരു വർഷം സമയം നൽകുന്നു. സനാതന ധർമ്മത്തിനെതിരായ മുന്നേറ്റം ഞങ്ങൾ ഗ്രാമങ്ങൾ തോറും വ്യാപിപ്പിക്കും. ഇതിനായി പെരിയാറിൻ്റേയും അംബേദ്കറുടെയും ആശയങ്ങൾ ഉൾക്കൊണ്ട യുവാക്കളുടെ പിന്തുണ ഞങ്ങൾ തേടും. സനാതന ധർമ്മത്തിനെതിരായ പോരാട്ടത്തിനിടെ ജീവൻ നഷ്ടമായാലും ഞങ്ങൾ പിന്മാറില്ല. സനാതന ധർമ്മത്തെ പരാജയപ്പെടുത്തി, തമിഴ്‌നാടിനെ ഒരു സവിശേഷ ദേശമാക്കി മാറ്റാൻ ഞങ്ങൾ പരിശ്രമിക്കും. വീഡിയോയിൽ വാണി അരശ് പറയുന്നു.

തമിഴ്‌നാടിന്റെ സമഗ്ര സ്വാതന്ത്ര്യവും ഇന്ത്യൻ യൂണിയനിൽ നിന്നും വേറിട്ട് തമിഴ്‌നാടിന് പ്രത്യേക പദവിയുമാണ് ഞങ്ങളുടെ ആവശ്യം. ഇതാണ് ഞങ്ങളുടെ പ്രതിജ്ഞ. ഇപ്രകാരം പറഞ്ഞു കൊണ്ടാണ് വീഡിയോയിൽ വാണി അരശ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

വാണി അരശിന്റെ ആവശ്യങ്ങൾക്കെതിരെ ശക്തമായ പ്രതികരണമാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയത്. ഡി എം കെ ഭരണത്തിൻകീഴിൽ തമിഴ്‌നാട് അപകടകരമായ രാഷ്‌ട്രീയ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് വിഘടനവാദ ശക്തികൾ കരുത്താർജ്ജിക്കുന്നു. ഇതിന്റെ ദീർഘകാല ദുരന്തം മനസ്സിലാക്കാതെ സർക്കാർ ഇവയെ താലോലിക്കുകയാണ്. ഭരണകക്ഷിയിലെ പ്രധാന പാർട്ടിയായ ഡി എം കെയുടെ ജനപ്രതിനിധികൾ പോലും പരസ്യമായി വിഘടനവാദ പ്രസ്താവനകൾ നടത്തുകയാണെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. ഇവർക്കെതിരെ രാഷ്‌ട്രമനസ്സാക്ഷി ഉണരണമെന്നും അണ്ണാമലൈ ആഹ്വാനം ചെയ്തു.

എന്നാൽ അണ്ണാമലൈ തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണ് എന്നാണ് വാണി അരശ് പറയുന്നത്. തനിക്കെതിരെയല്ല, മറിച്ച് രാമരാജ്യം വരണമെന്ന് പറയുന്ന തമിഴ്‌നാട് ഗവർണർക്കെതിരെയാണ് കേസ് എടുക്കേണ്ടത് എന്ന് വിസികെ നേതാവ് പറഞ്ഞു. ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ നേരത്തെ അറിയപ്പെട്ടിരുന്ന സംഘടനയുടെ പുതിയ രൂപമാണ് വിടുതലൈ ചിരുത്തൈഗൾ കച്ചി (വിസികെ).

Tags: BJPtamil nadudmkk annamalaiHate speechVCK
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies