രാമലീലക്ക് ശേഷം ജനപ്രിയ നായകൻ ദിലീപും സംവിധായകൻ അരുൺ ഗോപിയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നടന്നു. തെന്നിന്ത്യൻ താരസുന്ദരി തമന്നയാണ് ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത്. പൂജയിൽ പങ്കെടുക്കുന്നതിനായി നടി തമന്നയും ക്ഷേത്രത്തിലെത്തിയിരുന്നു. താരങ്ങളെ വരവേൽക്കാൻ വലിയ ജനക്കൂട്ടമായിരുന്നു ക്ഷേത്ര പരിസരത്ത് തടിച്ചു കൂടിയത്. മാസ്സ് സിനിമകളുടെ സൃഷ്ടാവായ ഉദയ് കൃഷ്ണയാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.
ദീലിപ്, തമന്ന, സംവിധായകൻ അരുൺ ഗോപി എന്നിവർക്കൊപ്പം നടൻ സിദ്ധിഖും പൂജയിൽ പങ്കുചേർന്നു. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം-സാം സി.എസ്, എഡിറ്റർ-വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനൻ-നോബിൾ ജേക്കബ്, കല- സുബാഷ് കരുൺ, സൗണ്ട് ഡിസൈനിംഗ്-രംഗനാഥ് രവി, വസ്ത്രാലങ്കാരം-പ്രവീൺ വർമ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
2017-ൽ കേസുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിൽ കഴിയുന്ന സമയത്താണ് അരുൺ ഗോപി-ദിലീപ് കൂട്ടുക്കെട്ടിന്റെ ആദ്യം ചിത്രം പുറത്തിറങ്ങിയത്. ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു രാമലീല. അതേസമയം, ഷൂട്ടിംഗ് പൂർത്തിയാകുന്ന ദിലിപ് ചിത്രം വോയ്സ് ഓഫ് സത്യനാഥൻ ആണ്. റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം അനുപംഖേറും ഭാഗമാകുന്നുണ്ട്. ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണാ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
Comments