കിയയുടെ ജനപ്രിയ മോഡലാണ് സോണറ്റ് സബ്-കോംപാക്റ്റ് എസ്യുവി. ഇപ്പോൾ മോഡലിന്റെ പുതിയ വേരിയന്റ് കിയ ഇന്ത്യയിൽ അവതരിപ്പിച്ചു. സോണറ്റ് എക്സ്-ലൈൻ എന്ന് വിളിക്കപ്പെടുന്ന പുതിയ വേരിയന്റ്, സോണറ്റിന്റെ ടോപ്പ്-എന്റ് GTX+ വേരിയന്റിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഇതിന് സവിശേഷമായ ഒരു രൂപം നൽകിക്കൊണ്ട് പുതിയ ധാരാളം ഡിസൈനുകളും കമ്പനി നൽകിയിരിക്കുന്നു. കിയ സോണറ്റിന്റെ വില ആരംഭിക്കുന്നത് 13.39 ലക്ഷം(എക്സ്ഷോറൂം) രൂപയിലാണ്.
സെൽറ്റോസ് എക്സ് ലൈനിന് സമാനമായ രീതിയാണ് കിയ സോണറ്റ് എക്സ് ലൈനും പിന്തുടരുന്നത്. നിലവിലുള്ള ടോപ്പ് വേരിയന്റായ സോണറ്റ് ജിടിഎക്സ് പ്ലസിന് മുകളിലാണ് സോണറ്റ് എക്സ്-ലൈനിന്റെ സ്ഥാനം. 7DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 1.0 T-GDi പെട്രോൾ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോ ഗിയർബോക്സുള്ള 1.5 ലിറ്റർ CRDi ഡീസൽ എഞ്ചിനാണ് സോണറ്റ് എക്സ് ലൈന് കിയ നൽകിയിരിക്കുന്നത്. 1.0 T-GDi പെട്രോൾ- 7DCT-യ്ക്ക് 13,39,000 ലക്ഷം(എക്സ്ഷോറൂം) വിലയും, 1.5 ലിറ്റർ CRDi ഡീസൽ- 6AT-യ്ക്ക് 13,99,000 ലക്ഷം(എക്സ്ഷോറൂം) വിലയുമാണ്.
കിയ സോണറ്റ് എക്സ് -ലൈനിന് ഒന്നിലധികം ‘എക്സ്ക്ലൂസീവ്’ ഫീച്ചറുകൾ ലഭിക്കുന്നു. മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയർ പെയിന്റ് ഷേഡാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത് പാക്കിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് വേരിയന്റിനെ വേർതിരിക്കും. കൂടാതെ, സബ്കോംപാക്റ്റ് എസ്യുവിക്ക് ബ്ലാക്ക് ഹൈ ഗ്ലോസ് ഫിനിഷുള്ള 16 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ്കളും ലഭിക്കുന്നു. എക്സ്-ലൈനിന് പുറത്ത് ധാരാളം പിയാനോ ബ്ലാക്ക്, ഗ്രാഫൈറ്റ് ആക്സന്റുകളും നൽകുന്നു. വാഹനത്തിന്റെ അകത്ത് എക്സ്ക്ലൂസീവ് സ്പ്ലെൻഡിഡ് സേജ് ഡ്യുവൽ ടോൺ ഇന്റീരിയർ ലഭിക്കുന്നു. ഓറഞ്ച് സ്റ്റിച്ചിംഗും എക്സ്-ലൈൻ ലോഗോയും ഉള്ള ലെതർ കവറിംഗ് ഉള്ള സ്പോർട്സ് സീറ്റുകളും സമാനമായ തരത്തിലുള്ള ലെതർ കവറിംഗ് സ്റ്റിയറിംഗ് വീലും ഇതിന്റെ സവിശേഷതയാണ്.
Comments