ആരാധകർക്ക് വിനായക ചതുർത്ഥി ആശംസകൾ നേർന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ചതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
”ഞാനും മകനും ചേർന്ന് ഗണപതിജിയെ വീട്ടിലേക്ക് വരവേറ്റു. അതിന് ശേഷമുള്ള മോദകും രുചികരമായിരുന്നു. കഠിനാധ്വാനം, സ്ഥിരോത്സാഹം, ദൈവവിശ്വാസം എന്നിവയിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനാകും. എല്ലാവർക്കും ഗണേശ ചതുർത്ഥി ആശംസകൾ” എന്ന് താരം ട്വിറ്ററിൽ കുറിച്ചു. പൂമാലകൾ ചാർത്തി അണിയിച്ചൊരുക്കിയ ഗണേശ വിഗ്രഹത്തിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
വീട്ടിലെ ആഘോഷങ്ങൾക്ക് ശേഷം ഷാരൂഖ് ഖാന്റെ ഇളയ മകൻ അബ്രാം മുംബൈയിലെ ലാൽബൗച്ച രാജ പന്തൽ സന്ദർശിച്ചു. നടന്റെ സുരക്ഷാ ജീവനക്കാർക്കൊപ്പമാണ് അബ്രാം ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്.
Comments