റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ഓണ പട്ടിണി; ശമ്പളം നൽകാനുളള ഫയലുകൾ കുടുങ്ങിക്കിടക്കുന്നു; കളക്ടറേറ്റിൽ ഉപരോധവുമായി എൻജിഒ സംഘ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റവന്യൂ റിക്കവറി ഓഫീസ് ജീവനക്കാർക്ക് ഓണ പട്ടിണി; ശമ്പളം നൽകാനുളള ഫയലുകൾ കുടുങ്ങിക്കിടക്കുന്നു; കളക്ടറേറ്റിൽ ഉപരോധവുമായി എൻജിഒ സംഘ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2022, 05:58 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: റവന്യൂ സ്‌പെഷ്യൽ ഓഫീസായ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് കഴിഞ്ഞ രണ്ടുമാസമായി മുടങ്ങിയ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൻജിഒ സംഘ്. പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ എൻജിഒ സംഘ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു.

ഓണക്കാലത്ത് ശമ്പളമില്ലാതെ ജീവനക്കാർ ദുരിതത്തിലാണെന്ന പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം. കളക്ടറുടെ മുറിക്ക് മുൻപിൽ ഇവരെ പോലീസ് തടഞ്ഞു. ഓണം അഡ്വാൻസും ഉത്സവബത്തയും ബോണസും എല്ലാം ജീവനക്കാർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് രാജേഷ് ആവശ്യപ്പെട്ടു. ഓണത്തിന് മുൻപ് അവശേഷിക്കുന്നത് രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ്. അതിനുളളിൽ ജീവനക്കാരുടെ ശമ്പളം നൽകാനുളള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ റിക്കവറി ഓഫീസുകളിലെ ജീവനക്കാരോട് സർക്കാർ ക്രൂരതയാണ് കാണിക്കുന്നതെന്നും ഇത് ആദ്യമായിട്ടല്ലെന്നും എസ് രാജേഷ് ചൂണ്ടിക്കാട്ടി. സാമ്പത്തിക വർഷാരംഭത്തിൽ പുതുക്കി നൽകേണ്ട തുടർച്ചാനുമതി മാസങ്ങൾ കഴിഞ്ഞിട്ടും പുതുക്കി നൽകാതെ വൈകിപ്പിക്കുന്ന കാരണത്താൽ ജീവനക്കാരുടെ ദൈനംദിന ജീവിത ചെലവുകളും, ജിപിഎഫ്, മെഡിസെപ്പ്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടെയുള്ള പ്രതിമാസ വിഹിതങ്ങളും വിവിധ വായ്പകളുടെ ബാധ്യതകളും യഥാസമയം അടയ്‌ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. ഓണം കഴിഞ്ഞാൽ ഓണം അഡ്വാൻസ് തുക നഷ്ടപ്പെട്ടുപോകുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.അനീഷ്, വൈസ് പ്രസിഡന്റുമാരായ കെ. ജി. അശോക് കുമാർ, പി. ആർ.രമേശ്, ജോയിന്റ് സെക്രട്ടറിമാരായ എൻജി. ഹരീന്ദ്രൻ,ഡി. ഡിജിൻ എന്നിവർ പ്രസംഗിച്ചു.

സ്‌പെഷൽ ഓഫീസുകളായ റവന്യൂ റിക്കവറി ഓഫീസുകൾക്ക് തുടർച്ചാനുമതി നൽകിയില്ലെന്നതിന്റെ പേരിലാണ് ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം റവന്യൂ റിക്കവറി ഓഫീസുകളിലും ഇതാണ് സ്ഥിതി. പത്തനംതിട്ടയിൽ മാത്രം 21 ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളമില്ലാതെ പണിയെടുക്കുന്നത്. ഇവരുടെ തുടർച്ചാനുമതിയുമായി ബന്ധപ്പെട്ട രേഖകൾ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലേക്ക് അയച്ചെങ്കിലും അവിടെ ഫയൽ കുടങ്ങിക്കിടന്നതാണ് ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതാകാൻ കാരണം.

Tags: എൻജിഒ സംഘ്NGO Sangh
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies