സൈറസ് മിസ്ത്രി; പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യയെ ശക്തമായി പിന്തുണച്ച വ്യവസായി; മരണകാരണമായത് തലയ്‌ക്കേറ്റ പരിക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈറസ് മിസ്ത്രി; പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യയെ ശക്തമായി പിന്തുണച്ച വ്യവസായി; മരണകാരണമായത് തലയ്‌ക്കേറ്റ പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2022, 11:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ടാറ്റ സൺസിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് വ്യവസായ ലോകം. ഡിജിറ്റൽ ഇന്ത്യയെ ആദ്യ ഘട്ടത്തിൽ തന്നെ ശക്തമായി പിന്തുണച്ച പ്രമുഖരിൽ ഒരാളായിരുന്നു മിസ്ത്രി. 2015 ൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ച ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തെ തുടക്കത്തിൽ തന്നെ പരസ്യമായി പിന്തുണച്ചുകൊണ്ട് മിസ്ത്രി രംഗത്തെത്തിയിരുന്നു.

ഡിജിറ്റൽ ഇന്ത്യയുടെ വിശ്വാസ്യത തന്നെ പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചാരണങ്ങളിലൂടെ തകിടം മറിക്കാൻ നോക്കിയപ്പോൾ മിസ്ത്രിയെപ്പോലുളളവരുടെ അഭിപ്രായങ്ങളായിരുന്നു സംരംഭക ലോകത്തിന് ആത്മവിശ്വാസം നൽകിയത്. ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം സാദ്ധ്യമാകുമെന്ന് മിസ്ത്രി ഉറച്ച് വിശ്വസിച്ചിരുന്നു.

2015 ജൂലൈ ഒന്നിന് ഡിജിറ്റൽ ഇന്ത്യയ്‌ക്ക് തുടക്കം കുറിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസാരിക്കവേ പ്രധാനമന്ത്രിയുടെ ആശയത്തിന് നന്ദി പറഞ്ഞ അദ്ദേഹം ഇന്ത്യയെ ഡിജിറ്റൽ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ സഹായിക്കുന്നതാണ് പദ്ധതിയെന്നും തുറന്നു പറഞ്ഞു. പൗരൻമാരുടെ ഡിജിറ്റൽ ശാക്തീകരണത്തിനും ശക്തമായ ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുക്കാനും ഉൾപ്പെടെയുളള പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണവും അദ്ദേഹം പ്രത്യേകം പരാമർശിച്ചിരുന്നു.

ദശാബ്ദങ്ങളായി ഡിജിറ്റൽ രംഗത്ത് ചുവടുറപ്പിച്ച രാജ്യങ്ങൾക്ക് മുൻപിൽ തല ഉയർത്തി നിൽക്കാൻ ആശയം സഹായിക്കുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ബിസിനസ് രംഗത്ത് മാത്രമല്ല, രാഷ്‌ട്രീയ രംഗത്തും സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്ന മിസ്ത്രിയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുളളവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

അപകടത്തിനിടെ തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കുകളാണ് മിസ്ത്രിയുടെ മരണത്തിന് ഇടയാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുളള യാത്രയ്‌ക്കിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മെർസിഡസ് കാർ അപകടത്തിൽ പെടുകയായിരുന്നു. സൂര്യ നദിക്ക് കുറുകെയുളള പാലത്തിൽ വൈകിട്ട് 3.15 ഓടെയായിരുന്നു സംഭവം.

Tags: Narendra Modidigital indiaCyrus Mistry
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies