ആലപ്പുഴ : തുമ്പോളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ കാട് പിടിച്ച പറമ്പിലാണ് പെൺകുഞ്ഞിനെ ഉപേഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആക്രി സാധനങ്ങൾ ശേഖരിക്കാനെത്തിയ അതിഥി തൊഴിലാളിയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാരെ വിവരമറിയച്ചത്. ജനിച്ചിട്ട് മണിക്കൂറുകൾ പോലും ആകാത്ത കുഞ്ഞിനെയാണ് ഉപേക്ഷിച്ചിരിക്കുന്നത്.കുഞ്ഞിനെ ബീച്ചിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റി.
കുഞ്ഞിനെ ഉപേക്ഷിച്ചവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Comments