ഗ്വാളിയാർ: സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിക്കുന്നയാൾക്കെതിരെ കേസെടുത്ത് പോലീസ്. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. കുറച്ച് ദിവസങ്ങളായി ഗൗസ്പുര പ്രദേശത്തെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്നത് പതിവായി മാറിയിരുന്നു. ഒടുവിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ ഭഗത് കോറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
പ്രതിയെന്ന് സംശയിക്കുന്നയാൾ ഇതുവരെ പണമോ സ്വർണ്ണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ മോഷ്ടിച്ചിട്ടില്ലെന്നാണ് വിവരം.മോഷ്ടാവ് നടന്ന് വരുന്നതും പതുങ്ങി ഒരു വീടിന്റെ ഭാഗത്തേക്ക് കയറുന്നതും പിന്നീട് അടിവസ്ത്രവുമായി പുറത്തേക്ക് വരുന്നതുമെല്ലാം വീഡിയോയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ പോലീസ്.
വീടുകളുടെ ടെറസുകളിൽ ഉണക്കാനിടുന്ന അടിവസ്ത്രങ്ങൾ വരെ ഇയാൾ വലിഞ്ഞ് കയറി മോഷ്ടിക്കുന്നുണ്ട്.. ഇതേപ്രദേശത്ത് നിന്ന് തന്നെയുള്ള ആളാകും പ്രതിയെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Comments