കോളനിവത്കരണത്തിൻ്റെ പാരമ്പര്യത്തിൽ അഭിമാനം; കോഹിനൂർ വിഷയത്തിൽ നിഷേധാത്മക സമീപനം; എലിസബത്ത് രാജ്ഞിയും വിമർശനങ്ങൾക്ക് അതീതയായിരുന്നില്ല- Queen Elizabeth and Colonial Legacy
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോളനിവത്കരണത്തിന്റെ പാരമ്പര്യത്തിൽ അഭിമാനം; കോഹിനൂർ വിഷയത്തിൽ നിഷേധാത്മക സമീപനം; എലിസബത്ത് രാജ്ഞിയും വിമർശനങ്ങൾക്ക് അതീതയായിരുന്നില്ല- Queen Elizabeth and Colonial Legacy

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 06:05 pm IST
FacebookTwitterWhatsAppTelegram

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തുമ്പോഴും, അവർ പ്രതിനിധാനം ചെയ്തിരുന്ന കൊളോണിയൽ പാരമ്പര്യം വലിയ തോതിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും ഇന്നും വിധേയമാക്കപ്പെടുകയാണ്. അടിച്ചമർത്തലുകളുടെയും പ്രകൃതി വിഭവങ്ങളുടെ ചൂഷണങ്ങളുടേയും അടിമത്തത്തിൻ്റേയും ഇരുണ്ട ഒരു കാലഘട്ടത്തിൽ നിന്നും ലോകം പതിയെ സ്വാതന്ത്ര്യത്തിന്റെ പുതുയുഗത്തിലേക്ക് നീങ്ങുന്ന മാറ്റത്തിന്റെ ഇടനാഴിയിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം എന്നത് വസ്തുതയാണ്. എന്നാൽ പൂർണ്ണമായും നവീകൃതമായ ഒരു കാഴ്ചപ്പാടിലേക്ക് ബ്രിട്ടീഷ് രാജകുടുംബം നയിക്കപ്പെടുന്നത് കാണാൻ അടുത്ത ഭരണാധികാരിയിലേക്ക് ഉറ്റുനോക്കുകയാണ് ലോകം.

മോഷണത്തിലൂടെയും ചൂഷണത്തിലൂടെയും അക്രമത്തിലൂടെയും ലോകചരിത്രത്തിന്റെ ഗതി ചില കാലത്തേക്കെങ്കിലും നിയന്ത്രിച്ച കോളനിവത്കരണം എന്ന ദുർഭൂതത്തിന്റെ പ്രതീകമായിട്ടാണ് ബ്രിട്ടീഷ് സിംഹാസനത്തെ ഇന്നും പലരും നോക്കിക്കാണുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും അധികാരത്തിന് വേണ്ടി പലപ്പോഴും വംശഹത്യകൾക്ക് പോലും ഉത്തരവ് നൽകിയിരുന്ന ഒരു സംവിധാനം വ്യക്തിനിഷ്ഠമായല്ല, ആശയപരമായി വിശകലനം ചെയ്യപ്പെട്ടാൽ, ഒരു തരത്തിലും മഹത്വവത്കരിക്കപ്പെടില്ല എന്നതാണ് മിക്ക ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നത്. കരീബിയൻ രാജ്യങ്ങളിൽ മിക്കതും ഇന്നും കോളനിവാഴ്ചയുടെ ദുരിതത്തിൽ നിന്നും പൂർണ്ണമായും മുക്തി നേടിയിട്ടില്ല എന്ന കാര്യവും ഇവർ ഓർമ്മപ്പെടുത്തുന്നു.

വംശീയത മുഖമുദ്രയാക്കിയ ഒരു രാജവംശമായാണ്, കൊളോണിയൽ കാലഘട്ടത്തിനിപ്പുറവും ബ്രിട്ടീഷ് രാജവംശം വിലയിരുത്തപ്പെടുന്നത്. ഭൂതകാലത്തിന്റെ ഇരുണ്ട ചെയ്തികളിൽ പശ്ചാത്തപിക്കാൻ പോലും ഇപ്പോഴും അവർ തയ്യാറായിട്ടില്ല. അതേസമയം, ജാലിയൻവാലാ ബാഗ് സ്മാരക സന്ദർശന വേളയിൽ, ‘ഇത് സ്വൽപ്പം കടന്നു പോയി’ എന്ന് ആത്മഗതം ചെയ്യാൻ എലിസബത്ത് രാജ്ഞി തയ്യാറായി എന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കപ്പെടേണ്ടതാണ്.

രാജ്ഞിയുടെ ദേഹവിയോഗത്തിന് മാസങ്ങൾ മാത്രം മുൻപാണ്, ബാർബഡോസ് അവരെ രാജ്യാധിപതി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത് റിപ്പബ്ലിക് ആയത്. മറ്റൊരു കരീബിയൻ രാജ്യമായ ജമൈക്കയും സമാനമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ തയ്യാറാകുകയാണ്. ഇത്തരമൊരു നീക്കത്തിന് തയ്യാറാകാതെ, ഇപ്പോഴും അടിമത്തത്തിൽ അഭിമാനം കൊള്ളുന്ന ചില മാനസികാവസ്ഥകളിൽ നിന്നാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ വലിയ വിലാപങ്ങൾ ഉണ്ടാകുന്നത് എന്നതും സമകാലിക രാഷ്‌ട്രീയ വിദ്യാർത്ഥികളുടെ നിരീക്ഷണങ്ങളാണ്.

അതേസമയം ഇന്ത്യയിൽ നിന്നും ബ്രിട്ടീഷുകാർ കടത്തിക്കൊണ്ട് പോയ കോഹിനൂർ രത്നം മടക്കി നൽകണം എന്ന ആവശ്യത്തിനും, എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ശക്തി വർദ്ധിക്കുകയാണ്. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഗോൾകൊണ്ട ഖനിയിൽ നിന്നും കണ്ടെടുത്ത കോഹിനൂർ 1849ലാണ് ബ്രിട്ടീഷുകാരുടെ കൈകളിൽ എത്തുന്നത്. 186 കാരറ്റ് ആണ് ഇതിന്റെ പരിശുദ്ധി.

1947ലും 1953ലും കോഹിനൂർ തിരികെ നൽകണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യർത്ഥിച്ചിരുന്നു. 2016ൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിരുന്നു. കോഹിനൂർ രത്നം ബ്രിട്ടീഷുകാർ കൊള്ള ചെയ്തതാണ് എന്ന സുവ്യക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇത് തിരികെ കൊണ്ടു വരാനുള്ള നയതന്ത്ര പരിശ്രമം കേന്ദ്ര സർക്കാർ തുടരുകയാണ്. ഈ വിഷയത്തിലും ബ്രിട്ടീഷ് രാജ്ഞിയുടെ നിലപാട് ഏറെക്കുറെ നിഷേധാത്മകമായിരുന്നു എന്നതും യാഥാർത്ഥ്യമാണ്.

Tags: Queen ElizabethKohinoor
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies