റൊക്കം തുക തന്നാൽ മാത്രം പാകിസ്താന് എഫ്-16 വിമാനങ്ങൾക്കായുള്ള സഹായം; കരാർ അറ്റകുറ്റപ്പണികൾക്ക് മാത്രം; പുതിയ വിമാനമില്ല; മലക്കംമറിഞ്ഞ് അമേരിക്ക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റൊക്കം തുക തന്നാൽ മാത്രം പാകിസ്താന് എഫ്-16 വിമാനങ്ങൾക്കായുള്ള സഹായം; കരാർ അറ്റകുറ്റപ്പണികൾക്ക് മാത്രം; പുതിയ വിമാനമില്ല; മലക്കംമറിഞ്ഞ് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2022, 07:03 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പാകിസ്താന് എഫ്-16 വിമാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തി അമേരിക്ക. ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് തീരുമാനത്തിൽ വ്യക്തത വരുത്തുന്ന പ്രസ്താവനയുമായി നയതന്ത്ര പ്രതിനിധി നേരിട്ട് രംഗത്തെത്തിയത്. സൗജന്യ പ്രതിരോധ സഹായമല്ല നൽകുന്നത്. അറ്റകുറ്റപണികൾക്കായുള്ള സഹായമാണ്.അതും റൊക്കം തുക നൽകിയാൽ മാത്രമേ എഫ്-16 വിമാനങ്ങൾക്ക് സഹായം നൽകൂ എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. 450 മില്യൺ അമേരിക്കൻ ഡോളർ ചിലവു വരുന്ന കരാറിനാണ് ബൈഡൻ അനുമതി നൽകിയത്.

‘ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. അമേരിക്കയുടെ പ്രതിരോധ നയം വ്യക്തമാണ്. എഫ്-16 വിമാനം നേരത്തേ പാകിസ്താനുണ്ട്. അതിന്റെ അറ്റകുറ്റപ്പണികൾക്കാണ് സഹായം നൽകുന്നത്. പല വിമാനങ്ങളും 40 വർഷം പഴക്കമുള്ളവയാണ്. പൈലറ്റുമാർക്കും അത് പറത്തുന്ന സമയത്ത് ആ രാജ്യത്തെ ജനങ്ങൾക്കും വിമാനം വഴി ഒരു അപകടം ഉണ്ടാകാതിരി ക്കാനാണ് ശ്രമം.’ തെക്കൻ-മധ്യ ഏഷ്യ മേഖല ശ്രദ്ധിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ല്യൂവാണ് വിശദീകരണം നൽകിയത്. നിലവിലെ നയം മാറ്റം ഇന്ത്യയ്‌ക്ക് കടുത്ത ഭീഷണിയാണെന്ന വ്യാപക ആരോപണം ഉയർന്നതോടെയാണ് നയതന്ത്ര പ്രതിനിധി നേരിട്ട് പ്രസ്താവനയുടമായി രംഗത്ത് എത്തിയത്.

മഹാപ്രളയത്തിൽ തകർന്നടിഞ്ഞ പാകിസ്താൻ പ്രതിരോധ രംഗത്ത് എവിടെ നിന്ന് ധനസമാഹരണം നടത്തും എന്ന ചോദ്യം അവശേഷിക്കുകയാണ്. ട്രംപിന്റെ നയങ്ങളെ പൊളിച്ചെഴുതി ജോ ബൈഡൻ പാകിസ്താനുമായി പ്രതിരോധ കരാർ പുതുക്കുന്നുവെന്ന വാർത്ത വാഷിംഗ്ടൺ തന്നെയാണ് പുറത്തുവിട്ടത്.

അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങൾ അത്യാധുനികവും മാരക പ്രഹരശേഷി യുള്ളതുമാണ്. പാകിസ്താന് അത് ലഭിച്ചാൽ മേഖലയിൽ അസ്വസ്ഥത കടുക്കുമെന്ന് ഇന്ത്യ രണ്ടു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. പാക് ഭീഷണി ഇന്ത്യ ചൂണ്ടിക്കാണിച്ച ശേഷമാണ് മുൻ പ്രസിഡന്റ് ട്രംപ് പാകിസ്താന് ഒരു ആയുധവും വിൽക്കില്ലെന്ന നിലപാടിലെത്തിയത്. ഈ നയത്തിലാണ് ബൈഡൻ വെള്ളംചേർക്കുന്നത്.

ട്രംപ് ഭരണകാലത്ത് പ്രതിരോധ രംഗത്ത് സ്വീകരിച്ച എല്ലാ നിലപാടുകളും മാറ്റി എഴുതുക എന്ന രീതിയാണ് ജോ ബൈഡനും പെന്റഗണും സ്വീകരിക്കുന്നത്. ട്രംപിന്റെ കാലത്ത് അഫ്ഗാൻ വിട്ട അമേരിക്കൻ സൈന്യം ആയുധങ്ങളും സൈനിക വസ്ത്രങ്ങളടക്കം ഉപേക്ഷിച്ചത് ഭീകരർ കൈക്കലാക്കിയത് വലിയ വാർത്തയായിരുന്നു. ഭീകരർ വഴി പാകിസ്താനും അതേ ആയുധങ്ങൾ ഉപയോഗപ്പെടുത്തിയതും ട്രംപിന് നാണക്കേടായി.

ഭീകരർ അമേരിക്കൻ ആയുധങ്ങൾ കൂട്ടിയിട്ട് വിൽക്കുന്നതും പാകിസ്താനിൽ താലിബാൻ ഭീകരർ സൈന്യത്തിന് നേരെ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ചതും വലിയ വിവാദമായി. ബൈഡനടക്കമുള്ള അന്നത്തെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആരോപണമായി അത്തരം സംഭവങ്ങൾ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നിലനിൽക്കേ പാകിസ്താൻരെ ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്ന അമേരിക്ക സാമ്പത്തിക-പ്രതിരോധ കാര്യത്തിൽ എടുക്കുന്ന ഇരട്ടതാപ്പാണ് നിലവിലെ നയംമാറ്റമെന്ന ആരോപണം ശക്തമാവുകയാണ്.

Tags: us-iNDIAUS-PAK
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies