എറണാകുളം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വൻ ഇടിവ്. പവന് 280 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 37120 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 35 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4640 ആണ് വില. കഴിഞ്ഞ നാല് ദിവസം സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വില കുറഞ്ഞിരിക്കുന്നത്.
സെപ്തംബർ ആദ്യവാരം മുതൽ തന്നെ സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ ഓണ നാളുകളിൽ സ്വർണ വില ഉയർന്ന് പവന് 37,400 രൂപയിൽ എത്തിയിരുന്നു. ഇതിന് ശേഷമാണ് സ്വർണ വില വീണ്ടും കുറഞ്ഞത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 62 രൂപയാണ് വിപണി വില.
Comments